ജനറൽ ആശുപത്രിയിൽ ഫോറസിക് സർജനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവെൻഷൻ
ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് മുസ്ലീം ലീഗ് നിയോജകമണ്ഡലം കൺവെൻഷൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രവർത്തനസമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ഗസ്റ്റ് ഹൗസിൽ ചേർന്ന പ്രവർത്തകസമിതി കൺവെൻഷൻ ജില്ലാ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ എ റിയാസുദീൻ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഷൈജോ ഹസൻ, വി എം അബ്ദുള്ള, സിപിഐContinue Reading
ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികൾക്കെതിരെ ക്രൈസ്റ്റ് മാനേജ്മെൻ്റ് നടപടി സ്വീകരിക്കണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ
ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രൈസ്റ്റ് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കെതിരെ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഇരിങ്ങാലക്കുട : ഗൃഹനാഥനെ അക്രമിച്ച കേസിലെ പ്രതികളായ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ. ക്യാംപസിന് പുറത്ത് നടന്ന സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന മാനേജ്മെൻ്റ് വാദം ശരിയല്ല.Continue Reading
അഡ്വ ജിജോ ഫ്രാൻസിസ് നിര്യാതനായി
അഡ്വ ജിയോ ഫ്രാൻസിസ് (46) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ തെക്കേത്തല വീട്ടിൽ പരേതനായ ഫ്രാൻസിസ് മകൻ അഡ്വ ജിയോ ( 46) നിര്യാതനായി . റീത്തയാണ് അമ്മ . കല്പപറമ്പ് ബി വി എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജ്യോതിയാണ് ഭാര്യ. ഫ്രാൻസിസ്, ആൻ്റണി, റീത്ത എന്നിവർ മക്കളാണ് . സംസ്കാരം ഇന്ന് 3.30 ന് സെൻ്റ് തോമസ് കത്തീഡ്രലിൽContinue Reading
ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എഐവൈഎഫ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്
ഗ്യാനേഷ്കുമാറിൻ്റെ രാജി ; ;സമരക്കാർക്ക് ഐക്യദാർഡ്യവുമായി എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ഇരിങ്ങാലക്കുട :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന പാർട്ടി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് – എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.സി.അച്ചുതമേനോൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. മാർച്ച് എഐവൈഎഫ് ജില്ലാ വൈസ്Continue Reading
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്ര മേള ഒക്ടോബർ 27, 28, 29 തീയതികളിൽ എടതിരിഞ്ഞിയിൽ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 27, 28 , 29 തീയതികളിൽ എടതിരിഞ്ഞിയിൽ ; സംഘാടകസമിതി രൂപീകരിച്ചു ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് മേരീസ് സ്കൂൾ എന്നിവടങ്ങളിലെ നാല് വേദികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം ഹാളിൽ നടന്ന യോഗത്തിൽ പടിയൂർContinue Reading
ഇരിങ്ങാലക്കുട പട്ടണത്തിൽ ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്
ഇരിങ്ങാലക്കുട പട്ടണത്തിൽ വിദ്യാർഥികൾക്കായുള്ള ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ ലംഘിച്ച്; ഇവയുടെ പ്രവർത്തനം സംബന്ധിച്ച് കണക്കുകൾ ഇല്ലെന്ന് സമ്മതിച്ച് അധികൃതർ ഇരിങ്ങാലക്കുട : പട്ടണത്തിൽ വ്യാപകമായിട്ടുള്ള പേയിംഗ് ഗസ്റ്റ് ( PG) , ഹോസ്റ്റൽ, ഹോംസ്റ്റേ എന്നിവയിൽ അധികവും പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് സൂചന. ഇവ നടത്തുന്നതിനും രജിസ്ട്രേഷനും ലൈസൻസും വേണമെന്നാണ് നിയമങ്ങൾ വ്യക്തമാക്കുന്നത്. കെട്ടിടത്തിൻ്റെ ഉപയോഗം, കെട്ടിട നമ്പർ, ബാധകമായ പ്രാദേശിക ചട്ടങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾക്കും ഉടമയുടെയും അതിഥികളുടെയുംContinue Reading
പല്ലാവൂർ ഗുരുസ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും
പല്ലാവൂർ ഗുരു സ്മൃതി അവാർഡ് കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും ഇരിങ്ങാലക്കുട : പല്ലാവൂർ ആസ്വാദക സമിതിയുടെ പല്ലാവൂർ ഗുരു സ്മൃതി അവാർഡ് തിമില പ്രമാണി കുട്ടനെല്ലൂർ രാജൻമാരാർക്കും തൃപ്പേക്കുളം അച്ചുതമാരാർ പുരസ്കാരം കഥകളി ചെണ്ട വാദകൻ കലാനിലയം കുഞ്ഞുണ്ണിക്കും സമർപ്പിക്കും. 30000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മോഹനൻ പൊതുവാൾ , രമേശൻ നമ്പീശൻ , രാജേന്ദ്ര വർമ്മ എന്നിവർ അടങ്ങുന്നContinue Reading
കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ
കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 750 ൽ പരം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ,Continue Reading
ഗൃഹനാഥന് മർദ്ദനം; ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വണ്ടി മാറ്റി വയ്ക്കാൻ പറഞ്ഞ ഗൃഹനാഥന് ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു; അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്സെടുത്തു; കോളേജ് പരിസരത്തുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും നിയമവിധേയമാക്കണമെന്നും ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റി വയ്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ഗൃഹനാഥന് കോളേജ് വിദ്യാർഥികളിൽ നിന്നും മർദ്ദനമേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അടുത്ത് ഹിൽ വാലിContinue Reading
ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി
ഇരിങ്ങാലക്കുട കെഎസ്ആർടി സെൻ്ററിൽ നിന്നും രണ്ട് പ്രിയദർശിനി സർവീസുകൾ കൂടി; എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിക്കുമെന്നും സബ് ഡിപ്പോ ആക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള പ്രിയദർശിനി സർവീസുകളുടെ എണ്ണം പത്തായി. മതിലകത്ത് നിന്നും ഇരിങ്ങാലക്കുടയിൽ നിന്നും നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് ചാലക്കുടിയിലേക്കും തൃശ്ശൂരിലേക്കും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമായി രണ്ട് സർവീസുകൾ ആരംഭിച്ചതോടെയാണിത്. ഇതോടെContinue Reading
























