റോഡിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് നോട്ടീസും 10000 രൂപ പിഴയും;
ഇരിങ്ങാലക്കുട : റോഡിൽ ഭക്ഷണാവിഷ്ടങ്ങൾ നിക്ഷേപിച്ച വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് നോട്ടീസും 10000 രൂപ പിഴയും. ഇരിങ്ങാലക്കുട എകെപി ജംഗ്ഷന് അടുത്ത് താമസിക്കുന്ന അടുത്ത് താമസിക്കുന്ന ശോഭമേനോന് എതിരെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടി. സമാനമായ വിഷയത്തിൽ നഗരസഭയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെ നടത്തിയ അന്വേഷണത്തിലാണ് കാറിൽ എത്തി പിഡബ്ല്യു റോഡിൽ ഇവർ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. എച്ച്ഐ എ നിസ്സാർ , പിഎച്ച്ഐ മാരായ സിഗ്മ ആർ നായർ, മോനിഷ എസ് , ജീവനക്കാരായ രാജീവ് , അനിൽ എന്നിവർ അന്വേഷണത്തിനും തുടർ നടപടികൾക്കും നേതൃത്വം നൽകി.















