ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായികContinue Reading

ഇരിങ്ങാലക്കുട ഉപജില്ല കായികമേള; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ ചാലക്കുടി : ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 16-മത് ഇരിങ്ങാലക്കുട ഉപജില്ല കായിക മേളയിൽ 232 പോയിൻ്റ് നേടി ജേതാക്കളായി. 101 പോയിൻ്റ് നേടി പുതുക്കാട് സെൻ്റ് ആൻ്റണീസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത് . സമാപന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷതContinue Reading

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം . 2025–26 അധ്യയന വർഷത്തിൽ കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി.Continue Reading

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ് ; കാലിക്കറ്റ് സർവകലാശാല കായിക കിരീടം നേടുന്നത് തുടർച്ചയായ പത്താം തവണ   തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ക്രൈസ്റ്റ് കോളേജിനുവേണ്ടി കായിക താരങ്ങളോടൊപ്പം മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ കെ എം, ഡോ. നിധിൻ, കോച്ചുമാർ,Continue Reading

41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇൻ്റർസ്‌കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് ; മാന്നാനം സെൻ്റ് എഫ്രേമും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയെ 83- 62 എന്ന സ്‌കോറിന് മാന്നാനം സെൻ്റ് എഫ്രേം ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് ടാബോർ പത്തനാപുരത്തെ 68-52 എന്നContinue Reading

ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; ആദ്യ മൽസരത്തിൽ ഡോൺ ബോസ്കോ സ്കൂളിന് ജയം ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41-ാമത് ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിന് തുടക്കമായി.കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.സി ആന്റണി ഉദ്ഘാടനം നിർവഹിച്ചു . പ്രിൻസിപ്പൽ ഫാ ഷിനോ കളപ്പുരയ്ക്കൽ ,ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, എൽ.പി ഹെഡ്മിസ്ട്രസ് ശോഭ ജെയിംസ്, പൂർവ വിദ്യാർത്ഥിContinue Reading

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ 22 വരെ മുൻസിപ്പൽ മൈതാനിയിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 15 ന് വൈകീട്ട് 7 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനംContinue Reading

കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തിൽ 1-1 എന്ന സ്കോറിന് തുല്യത പാലിച്ചതോടെ നടന്ന പെനാൽറ്റിയിലും 4-4 എന്ന സ്കോറിന് ഇരുടീമുകളും തുല്യനിലയിൽ എത്തി. തുടർന്ന് നടന്ന സഡൻ ഡെത്തിൽ 3-2 എന്ന സ്കോറിന് നിർമ്മല ആതിഥേയരായ ക്രൈസ്റ്റിനെ കീഴടക്കുകയായിരുന്നു. സമാപനContinue Reading

64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലംContinue Reading

സംസ്ഥാന തല സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്കൂളിൽ വെച്ച് കേരള സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് തുടക്കമായി.തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് അജോContinue Reading