ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്
ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായിക അധ്യാപിക തുഷാര ഫിലിപ്പ്, ഡോ. ബിനോയ് ആനന്ദ്, വർഷ ജി നായർ, കായിക താരങ്ങളായ ജിഷില, മിത്ര പി , ശ്രീയസായി ടി എന്നിവർ ചേർന്ന് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷിൽ നിന്നും അവാർഡ് സ്വീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരവും സെന്റ് ജോസഫ്സ് കോളേജ് നേടിയിരുന്നു.















