ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായിക
ഗ്യാനേഷ്കുമാർ രാജി;ദൽഹി സമരത്തിന് ഐക്യദാർഢ്യവുമായി പു ക സ പ്രവർത്തർ ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക,വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ പ്രതിഷേധസായാഹ്നം . ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പരിപാടി എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഉദിമാനം അയ്യപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ കെ.രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻ
ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നൈറ്റ് മാർച്ച് ഇരിങ്ങാലക്കുട : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇരിങ്ങാലക്കുടയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്യത്വത്തിൽ നൈറ്റ് മാർച്ച്. മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നഗരസഭ ചെയർമാനുമായ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി,ഡിസിസി ജനറൽ
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ചും സിപിഐ പ്രവർത്തകർ ഇരിങ്ങാലക്കുട : ഡൽഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം . കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധീഷ് ഉദ്ഘാടനം
Designed and developed by WWM