ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്ര നടയിൽ മനുഷ്യച്ചങ്ങലയുമായി സായാഹ്നകൂട്ടായ്മ ഇരിങ്ങാലക്കുട: ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കുക, എന്നാവശ്യമുയർത്തി ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു കിഴക്കേ നടയിൽ നിന്ന് മനുഷ്യച്ചങ്ങല തീർത്തു. വൈകീട്ട് നാമജപത്തോടെ നടന്ന മനുഷ്യ ചങ്ങലയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുൺകുമാർ, നിർമ്മൽ രവീന്ദ്രൻ, സുമേഷ് കാരുകുളങ്ങര,
വൈദ്യുതി നിരക്ക് വർദ്ധന; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ. കെഎസ്ഇബി ഇരിങ്ങാലക്കുട നമ്പർ വൺ ഓഫീസിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കെഎസ് ഇബി മാനേജ്മെന്റിന്റെ പിടിപ്പുകേടിന് ജനങ്ങളെ പിഴിയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സമരക്കാർ വിമർശിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജിമോൻ മാപ്രാണം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.
വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ . കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച് ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത
സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകൾ നടത്തുന്ന സർവീസുകളും അനുബന്ധ വിഷയങ്ങളും ചർച്ച
Designed and developed by WWM