ഇന്ത്യ ശ്രീലങ്ക എൻസിസി സൈക്ലിംഗ് പര്യടനം; സംഘത്തിൻ്റെ ഭാഗമായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും

ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യടനം 2027; സംഘത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കേഡറ്റുകളും

 

ഇരിങ്ങാലക്കുട: എൻ.സി.സിയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈക്ലിംഗ് ദൗത്യമായ ഇന്ത്യ-ശ്രീലങ്ക എൻസിസി സൈക്ലിംഗ് പര്യടനം 2027-ന്റെ ഭാഗമായുള്ള അതിർത്തി കടന്നുള്ള യാത്രയ്ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ രണ്ട് എൻ.സി.സി കേഡറ്റുകൾ ശ്രീലങ്കയിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സിക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് കോളേജ് യൂണിറ്റിലെ ക്വാർട്ടർ മാസ്റ്റർ സർജന്റ് കല്യാണി പി.എസ്, കേഡറ്റ് ലക്ഷ്മി ചന്ദന എന്നിവരാണ് ഈ ദൗത്യത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കേരളത്തിൽ നിന്നും ആകെയുള്ള ആറ് വനിതാ കേഡറ്റുകളിൽ രണ്ടുപേരും സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. കല്യാണി പി.എസ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും ലക്ഷ്മി ചന്ദന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമാണ്. കൊളംബോയിൽ നിന്ന് സൈക്കിൾ മാർഗ്ഗം യാത്ര തിരിക്കുന്ന സംഘം ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങൾ പിന്നിട്ട് കടൽമാർഗ്ഗം ഇന്ത്യയിലെത്തുകയും, തുടർന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ സൈക്കിൾ ചവിട്ടി ഏകദേശം 70 ദിവസങ്ങൾ കൊണ്ട് ന്യൂഡൽഹിയിൽ എത്തിച്ചേരുകയും ചെയ്യും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ എത്തുന്ന കേഡറ്റുകളെ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കും .

Please follow and like us: