സിപിഎം നേതാവ് സി കെ ചന്ദ്രൻ (72) അന്തരിച്ചു
ഇരിങ്ങാലക്കുട : സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മാപ്രാണം ചെമ്പാറ കൊച്ചക്കൻ മകൻ സി കെ ചന്ദ്രൻ അന്തരിച്ചു . 72 വയസ്സായിരുന്നു . അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു . പതിനൊന്ന് വർഷം സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു . 2006 ൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് ബിഡിസി ചെയർമാൻ, കേരള ഫീഡ്സ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ശകുന്തളയാണ് ( റിട്ട. അസി സെക്രട്ടറി, കരുവന്നൂർ ബാങ്ക്) ഭാര്യ. വിന്നി ( മുരിയാട് സഹകരണ ബാങ്ക്) , സുമിക്കോ (നേഴ്സ്, മെഡിക്കൽ കോളേജ് , തൃശൂർ ) എന്നിവർ മക്കളും റെനീഷ് ( തദ്ദേശവകുപ്പ് ) , അരുൺ ( അപ്പോളോ ടയേഴ്സ് ) എന്നിവർ മരുമക്കളുമാണ് . സംസ്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ















