ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി; തിരുനാൾ ആഘോഷം നവംബർ 30 വരെ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാളിന് ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ ജോയ് പീണിക്കപറമ്പിൽ കൊടിയേറ്റി.2026 നവംബർ 25 മുതൽ 30 വരെയാണ് തിരുന്നാൾ ആഘോഷം. 28 ന് വൈകീട്ട് 5.30 ന് നടക്കുന്ന ബൈബിൾ കലോൽസവം സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. തിരുനാൾ ദിനമായ 29 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, വൈകീട്ട് 5 ന് ദിവ്യബലി , പ്രദക്ഷിണം, 8 ന് വർണ്ണമഴ, കലാസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഫാ ജോയ് പീണിക്കപ്പറമ്പിൽ , ജനറൽ കൺവീനർ ഡോണി പോൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 30 ന് രാവിലെ അനുസ്മരണബലി നടക്കും. വിവിധ കമ്മിറ്റി കൺവീനർമാരായ സ്റ്റാൻലി ഒ ജെ , വിൽസൻ അക്കരക്കാരൻ, സിജു കുറ്റിക്കാട്ട് , സൈൺ കുറ്റിക്കാടൻ , സിജു യോഹന്നാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















