ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെContinue Reading

തുറുകായ്കുളത്തിനെ വീണ്ടെടുക്കാൻ കൈകോർത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും; നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 44 ലക്ഷത്തോളം രൂപ   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന കുളത്തിനെ നവീകരിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും റെസിഡൻസ് അസോസിയേഷനും കൈകോർത്തപ്പോൾ സാധ്യമായത് ഒരു എക്കറോളം വിസ്തൃതിയുള്ള കുളത്തിൻ്റെ വീണ്ടെടുപ്പ്. നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിൽ വാർഡ് 35 ലെ തുറുകായ് കുളത്തിൻ്റെ പുനർജന്മത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്Continue Reading

തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും തിരിച്ചടി; നടത്തിപ്പ് ചുമതലയിൽ നിന്നും കുടുംബശ്രീ ഒഴിഞ്ഞു.   ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും തിരിച്ചടി. നടത്തിപ്പിൽ നിന്ന് കുടുംബശ്രീയും ഒഴിഞ്ഞു. 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലികContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; പ്രധാനമന്ത്രിക്ക് അഭിനന്ദങ്ങൾ നേർന്ന് കൊണ്ട് സെൻ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കിയതിൽ പ്രതിഷേധം.   ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നിവാസികൾക്ക് പ്രാഥമിക ചികിൽസകൾ തേടാൻ ഇനി അർബൻ വെൽനെസ്സ് സെൻ്റർ. പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാൻ്റാണ് രണ്ട് വെൽനസ്സ് സെൻ്ററുകൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വാർഡ് 29 കണ്ഠേശ്വരത്ത് 2023Continue Reading

പോർവിളികളുമായി ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അവസാനയോഗം; ഭരണം സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണപക്ഷം   ഇരിങ്ങാലക്കുട : പോർവിളികളുമായി ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ അവസാനത്തെ യോഗം. യോഗത്തിന് പത്ത് മിനിറ്റ് മുമ്പ് ഭരണത്തിനെതിരെയുള്ള എൽഡിഎഫ് പാർലമെൻ്ററി പാർട്ടി അംഗങ്ങളുടെ ജനകീയ കുറ്റപത്രവിചാരണ നഗരസഭ മന്ദിരത്തിന് മുമ്പ് നടന്നിരുന്നുവെങ്കിലും യോഗം ശാന്തമായിട്ടാണ് ആരംഭിച്ചത്. അവസാന യോഗത്തിൻ്റെ മുമ്പാകെ 19 അജണ്ടകൾ ഉണ്ടെങ്കിലും ഗൗരവമുള്ള ഉള്ളടക്കം ഒന്നും ഇല്ലെന്നും പരിതാപകരമായContinue Reading

ലോഗോയും പ്രവർത്തനങ്ങളുമായി ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ്; ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ജനുവരിയിൽ ഓൾ കേരള ഇൻ്റർ ക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ; അണിനിരക്കുന്നത് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന എട്ട് പ്രമുഖ ടീമുകൾ   ഇരിങ്ങാലക്കുട: ദേശീയ- അന്തർദേശീയ ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കുകയും പതിനഞ്ച് വർഷത്തോളം സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ് വീണ്ടും പട്ടണത്തിൽ സജീവമാകുന്നു. 1973 ല്‍ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചContinue Reading

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ശ്വാസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ പരശുറാമും മുത്തച്ഛനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പരശുറാമിൻ്റെ കണ്ണുകളുടെ ചികിൽസക്കായിട്ടാണ് ഇരുവരും കൊങ്കണിൽ നിന്നും നഗരത്തിലേക്ക്Continue Reading

കാറളം പഞ്ചായത്തിലെ വഞ്ചിയും വലയും പദ്ധതി; വയോധികയെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും വാർത്തകളും വാസ്തവ വിരുദ്ധമെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും; മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധ നേടാനുള്ള ഗൂഡാലോചനയെന്നും വിമർശനം. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ മൽസ്യത്തൊഴിലാളിയെ വഞ്ചിയും വലയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും ഇത് സംബന്ധിച്ച വാർത്തകളും വാസ്തവ വിരുദ്ധമാണെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും . 2025- 26 വർഷത്തെContinue Reading

ഐഎച്ച്എസ്ഡിപി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താനും ഗുണഭോക്താക്കളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം.   ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 14 ൽ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകർ എല്ലാം അർഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്; റിപ്പോർട്ട് ഭരണസമിതിയുടെ കഴിവുകേടിൻ്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷം; ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി ഭരണനേതൃത്വം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ 2023 – 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലും ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. നഗരസഭയുടെ അധീനതയിൽ ഉള്ള പത്തോളം കെട്ടിങ്ങളിലെ വാണിജ്യ മുറികൾContinue Reading