കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിലെ തർക്കങ്ങൾ; ജില്ലാ പ്രസിഡണ്ടിൻ്റെ വാദങ്ങൾ തള്ളി നിയോജകമണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട : നിയോജകമണ്ഡലം കമ്മിറ്റിയെ പിരിച്ച് വിടാനും വർക്കിംഗ് പ്രസിസണ്ടിനെ നിയമിക്കാനും ജില്ലാ പ്രസിഡണ്ടിന് അധികാരമില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി . കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃത്വസമ്മേളനം സെപ്റ്റംബർ 18 ന് ഇരിങ്ങാലക്കുടയിൽ നടന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നത് ശരിയല്ല.
41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് ; മാന്നാനം സെൻ്റ് എഫ്രേമും കോഴിക്കോട് പ്രൊവിഡൻസും ജേതാക്കൾ ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച 41-ാമത് ഡോൺ ബോസ്കോ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടിയെ 83- 62 എന്ന സ്കോറിന് മാന്നാനം സെൻ്റ് എഫ്രേം ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് ടാബോർ പത്തനാപുരത്തെ 68-52 എന്ന
ഭക്തി സാന്ദ്രമായി സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷം ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാള്‍ പരിപാടികള്‍ക്ക് കത്തീഡ്രല്‍ വികാരി
ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ അടുത്ത മാസം ആരംഭിക്കും ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾ ഒക്ടോബറിൽ ആരംഭിക്കും. 2026 ഒക്ടോബർ മുതൽ 2027 ഫെബ്രുവരി വരെ വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് നവതി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ടൗൺ ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 90 വർഷത്തെ പ്രവർത്തനങ്ങളും വികസന മുന്നേറ്റങ്ങളും ജനകീയ പങ്കാളിത്തവും അടയാളപ്പെടുത്തുന്നതിനോടൊപ്പം നഗരത്തിന്റെ സുസ്ഥിരവും സമഗ്രവുമായ
Designed and developed by WWM