മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
പ്ലസ് ടു പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച ജയം. ഇരിങ്ങാലക്കുട : പ്ലസ് ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 282 കുട്ടികൾ പരീക്ഷ എഴുതിയ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 93 % വിജയവും 45 ഫുൾ എ പ്ലസും നേടി. 238 കുട്ടികൾ പരീക്ഷ എഴുതിയ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയവും 50 ഫുൾ എ പ്ലസും നേടി.
തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം സമാപിച്ചു. രാവിലെ കരുവന്നൂർ ബംഗ്ലാവ് പരിസരത്തു നിന്നുമാരംഭിച്ച പര്യടനം പൊറത്തിശേരി, മുരിയാട്, ടൗൺ മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റു വാങ്ങി ഠാണാവിൽ സമാപിച്ചു. നഗരസഭാ അധ്യക്ഷൻ എം. പി. ജാക്സൺ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലൻ, ബ്ളോക്ക് പ്രസിഡന്റ്
ഓപ്പറേഷൻ കാപ്പ ; കുപ്രസിദ്ധ ഗുണ്ടയും വേളൂക്കര സ്വദേശിയുമായ സലോഷ് ജയിലിൽ ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ വേളൂക്കര ഡോക്ടര്പടി ചെമ്പരത്ത് വീട്ടില്, സലോഷ് (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു . നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ
Designed and developed by WWM