മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട : എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ തൃശ്ശൂർ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോക്ക് സമ്മാനിച്ചു. മൊമൻ്റോയും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം. ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം . ഇതുമായി ബന്ധപ്പെട്ട നടത്തിയ അദാലത്ത് പ്രഹസനമാണെന്നും വില്ലേജിലെ
സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടി ൽ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .14 കുപ്പികളിലായി 7 ലിറ്റർ മദ്യവും ,മദ്യ വിൽപനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും , മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും പിടിച്ചെടുത്തു.
തൃശൂര്‍ -ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്; പോലീസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചു ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ബസ്സുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് പിൻവലിച്ചു.തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസ്സുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെ
Designed and developed by WWM