ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അധിക സീറ്റ് വിഷയത്തിൽ സിപിഎം – സിപിഐ ചർച്ച വഴി മുട്ടിയ അവസ്ഥയിൽ; എൻഡിഎ യിലും തർക്കം തുടരുന്നു
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; അധിക സീറ്റ് വിഷയത്തിൽ സിപിഎം – സിപിഐ ചർച്ചകൾ വഴി മുട്ടിയ അവസ്ഥയിൽ; എൻഡിഎ യിലും ബിഡിജെഎസുമായുള്ള ചർച്ച നീളുന്നു. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ പുരോഗതിയില്ലാതെ മുന്നണികൾ . രണ്ട് സീറ്റ് വർധിച്ച സാഹചര്യത്തിൽ അധിക സീറ്റ് എന്ന ആവശ്യം സിപിഐ ഉയർത്തിയെങ്കിലും മൂന്ന് റൗണ്ട് ചർച്ചകൾക്ക് ശേഷവും പരിഹാരമായിട്ടില്ല. ഇതേ ചൊല്ലി നിയോജക മണ്ഡലത്തിലെ എൽഡിഎഫിലെ സീറ്റ്Continue Reading
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ 41-ാം സമ്മേളനം വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ ആമുഖ പ്രഭാഷണംContinue Reading
ഇരിങ്ങാലക്കുടയിൽ ലയൺ ലേഡി ക്ലബിൻ്റെ നേതൃത്വത്തിൽ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ
ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ എക്സിബിഷൻ ഡിസംബർ 6, 7 തീയതികളിൽ ലയൺസ് ക്ലബിൽ നടക്കും. 6 ന് രാവിലെ 9 ന് ലയൺസ് ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി രാധിക ജയകൃഷ്ണൻ ഹോളിഡേ ബസാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽContinue Reading
നടവരമ്പിൽ നാരായണീയ പാരായണ മത്സരം നവംബർ 16 ന്
നടവരമ്പ് ശ്രീ തൃപ്പയക്ഷേത്ര ക്ഷേമസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാരായണീയ പാരായണ മൽസരം നവംബർ 16 ന് ഇരിങ്ങാലക്കുട : നടവരമ്പ് ശ്രീ തൃപ്പയക്ഷേത്രക്ഷേമ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാരായണീയ പാരായണ മത്സരം നടത്തുന്നു. നാരായണീയം ചൊല്ലൽ മൽസരം, ബാലകലാമേള, തിരുവാതിരകളി മൽസരം, കുടുംബസംഗമം, സമാദരണ സദസ്സുകൾ, സ്മരണിക പ്രസിദ്ധീകരണം, ക്ഷേത്രവീഥിയുടെ പുനരുദ്ധാരണം എന്നിവയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിലെ പ്രധാനContinue Reading
സത്യസായിബാബയുടെ ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ നവംബർ 13 മുതൽ
സത്യസായി ബാബയുടെ നൂറാം ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ നവംബർ 13 മുതൽ 23 വരെ ഇരിങ്ങാലക്കുട : ശ്രീസത്യസായി സേവാസമിതി ഇരിങ്ങാലക്കുട കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീസത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷിക്കുന്നു. നവംബർ 13 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഇതിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഭജന, സത്സംഗം, പ്രഭാഷണങ്ങൾ, സംഗീത ആരാധന, സപ്ത വീണ കച്ചേരി എന്നിവ നടക്കുമെന്ന് സമിതി സർവ്വീസ്Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി; നിലവിലെ ഭരണ സമിതിയിലെ ആറ് പേർ പട്ടികയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. ആകെയുള്ള 43 വാർഡുകളിൽ 30 വാർഡുകളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പാർട്ടി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കിയത്. നിലവിലെ ഭരണസമിതിയിൽ നിന്നും പാർലമെൻ്ററി പാർട്ടി ലീഡർContinue Reading
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. തൃശ്ശൂർ : കുവൈത്തിലെ അബ്ദല്ലിയിൽ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. ഇരിങ്ങാലക്കുട തുറവൻകാട് നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകൻ നിഷിൽ (40) , കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഖനന കേന്ദ്രത്തിലെ ജോലിക്കിടയിൽ ആയിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത്Continue Reading
മേരി ക്യൂറി ഫെല്ലോഷിപ്പ് നേടിയ ഇരിങ്ങാലക്കുട സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി ഡോ ആർ ബിന്ദു
മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ അനുമോദിച്ച് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കുന്നത്.Continue Reading
ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ
ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിലുള്ള കെ എസ് പാർക്കിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 12 മുതൽ 14 വരെ ചിത്രരചന, ലളിത ഗാനം, സംഘഗാനം, പ്രസംഗം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് , ഫാൻസി ഡ്രസ്സ്, ബേബി പ്രിൻസ്, ബേബി പ്രിൻസസ് എന്നിവയിൽ മൽസരങ്ങൾ നടത്തുന്നു. തുടർച്ചയായ 26-മത്തെContinue Reading
36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം
36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവ്വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം മാസ്റ്റർ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നുസ്റ്റേജ് പന്തൽ കൺവീനർപിഎം.സാദിഖ്,എ.സി.സുരേഷ് വാര്യർ, സി.പി.ജോബി ,പി.ടി.സെമിറ്റോ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ,പ്രിൻസിപ്പാൾ ലിജോContinue Reading


















































