പദ്ധതി നിർവ്വഹണം ; 77.6 ശതമാനത്തോടെ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ … ഇരിങ്ങാലക്കുട : 2022-23 സാമ്പത്തിക വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിന്റെ കണക്കുകൾ വ്യക്തമായപ്പോൾ ഇരിങ്ങാലക്കുട നഗരസഭ 77.6 ശതമാനത്തോടെ പുറകിൽ . കൊടുങ്ങല്ലൂർ നഗരസഭ 97. 16 ശതമാനവും ചാലക്കുടി നഗരസഭ 83.05 ശതമാനവുവുമാണ് പദ്ധതി ഫണ്ട് ചിലവഴിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭക്ക് 14,06, 39,000 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 10,90, 51,Continue Reading

മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു … ഇരിങ്ങാലക്കുട : ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിടുകയും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ എഴ് വാർഡുകളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായിContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കൗൺസിലർമാർ യാത്രയിൽ ; യാത്ര സ്വത്ത് വിവരങ്ങൾ നേരിട്ട് ഹാജരായി സമർപ്പിക്കാനുളള ലോകായുക്ത ഉത്തരവിനെ തുടർന്ന് … ഇരിങ്ങാലക്കുട : സ്വത്ത് വിവര പട്ടിക സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരോടും നേരിട്ട് ഹാജരാകാൻ കേരള ലോകായുക്ത ഉത്തരവ്. ജനപ്രതിനിധികൾ എന്ന രീതിയിൽ സമർപ്പിക്കേണ്ട സ്വത്ത് വിവര പട്ടിക സമയബന്ധിതമായി സമർപ്പിക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണിത്. ഈ വർഷം ജനുവരി 9 ന് ഹാജരാകാനായിരുന്നു ഉത്തരവ്.Continue Reading

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള മുകുന്ദപുരം ഗവ എൽ പി സ്കൂൾ പ്രതിസന്ധിയിൽ; വാടക കെട്ടിടത്തിൽ ആയതിനാൽ ഫണ്ട് ചിലവഴിക്കാൻ കഴിയില്ലെന്ന നിലപാടിൽ നഗരസഭ; സർക്കാറിൽ നിന്ന് പ്രത്യേക ഉത്തരവ് നേടിയെടുക്കണമെന്ന നിലപാടിൽ എൽഡിഎഫ് … ഇരിങ്ങാലക്കുട : 160 വർഷത്തെ ചരിത്രമുള്ള ഗവ എൽപി സ്കൂൾ മുകുന്ദപുരം പ്രതിസന്ധിയിലേക്ക് . 25 ൽ താഴെ കുട്ടികളുള്ള ജില്ലയിലെ സ്കൂളുകളുടെ പട്ടികയിലാണിപ്പോൾ മുകുന്ദപുരം ഗവ എൽ പി സ്കൂൾ . ഫോക്കസ്Continue Reading

വൈദ്യുതി വിതരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ അമ്പത് കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നു … ഇരിങ്ങാലക്കുട : വൈദ്യുതി വിതരണ മേഖലയുടെ സമഗ്ര വികസനവും നവീകരണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കെഎസ്ഇബി അമ്പത് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നു. സുരക്ഷ, ശ്യംഖല നവീകരണം, വോൾട്ടേജ് കാര്യക്ഷമമാക്കൽ എന്നീ പ്രവ്യത്തികളാണ് കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. വിതരണ നഷ്ടം കുറക്കാനായി സംസ്ഥാനത്ത് 1755.84 കോടിContinue Reading

ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 2019 – 2020 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് . ഇരിങ്ങാലക്കുട : ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 2019 – 2020 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് . നഗരസഭയിലെ ആഭ്യന്തര നിയന്ത്രണസംവിധാനം പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടിൽ ഒട്ടും യാഥാർഥ്യ ബോധത്തോടെയല്ല ബഡ്ജറ്റ് തയ്യാറായിരിക്കുന്നതെന്ന് വിമർശിക്കുന്നുണ്ട്. പല പദ്ധതികളും കലണ്ടർ പ്രകാരം പൂർത്തീകരിക്കപ്പെടുന്നില്ലെന്നും ആസ്തി രജിസ്റ്ററിൽ പുതുതായി സ്യഷ്ടിക്കപ്പെടുന്ന ആസ്തികൾ കൃത്യമായി ചേർക്കുന്നില്ലെന്നുംContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ തരം മാറ്റാനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധം ഉയരുന്നു ; ഭൂമി തണ്ണീർത്തടമായി തന്നെ നിലനിറുത്തണമെന്ന് കൃഷി വകുപ്പ് ; ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ; വിഷയം ആർഡിഒ വിന്റെ പരിഗണനയിലേക്ക് … ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ മൂന്നര ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്താനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധം ഉയരുന്നു.ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ റോഡിന്റെContinue Reading

ഏറ്റെടുത്ത് നടത്താൻ ആളില്ല ; ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ‘ ടേക്ക് ഓഫ്’ നീളുന്നു …. ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ടേക്ക് ഓഫ് ആയില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്തുള്ള വഴിയോര വിശ്രമContinue Reading

പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടിയ കള്ള് ഷാപ്പുകൾ ഒടുവിൽ പ്രവർത്തന പഥത്തിലേക്ക് … ഇരിങ്ങാലക്കുട: പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭ അധികൃതർ അടച്ചുപൂട്ടിയ കള്ള് ഷാപ്പുകൾ ഒടുവിൽ പ്രവർത്തനപഥത്തിലേക്ക്. നഗരസഭ പതിനെട്ടാം വാർഡിൽ അറവുശാലക്ക് സമീപവും പത്തൊൻപതാം വാർഡിൽ ഊമൻ കുളത്തിന് സമീപവുമാണ് രണ്ട് വർഷം മുമ്പ് കള്ള് ഷാപ്പുകൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ ഷാപ്പുകൾക്ക് പ്രവർത്തനാനുമതി നല്കരുതെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ രംഗത്ത്Continue Reading

അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ രണ്ടാം ഘട്ട നടപടികളിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; ഗുണഭോക്താക്കൾക്കായി മൂന്നു വർഷത്തേക്ക് നടപ്പിലാക്കുന്നത് 94 ലക്ഷം രൂപയുടെ പദ്ധതികൾ …. ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കാനുളള സർക്കാർ ലക്ഷ്യം മുൻനിറുത്തിള്ള അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ നടത്തിപ്പിലേക്ക് ഇരിങ്ങാലക്കുട നഗരസഭ. വിപുലമായ സർവേകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്നായി 197 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത് . സ്വന്തമായി വരുമാനം ഇല്ലാത്തവരും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരും പരസഹായം ആവശ്യമുള്ളContinue Reading