എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം. ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം . ഇതുമായി ബന്ധപ്പെട്ട നടത്തിയ അദാലത്ത് പ്രഹസനമാണെന്നും വില്ലേജിലെContinue Reading

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ   ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടി ൽ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .14 കുപ്പികളിലായി 7 ലിറ്റർ മദ്യവും ,മദ്യ വിൽപനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും , മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും പിടിച്ചെടുത്തു.Continue Reading

ആനീസ് കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ; പുതിയ സ്ക്വാഡ് രൂപീകരിച്ചു. ഇരിങ്ങാലക്കുട: ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെContinue Reading

ആളൂർ പഞ്ചായത്തിലെ വികസനമുരടിപ്പിനും ഭരണപരാജയങ്ങൾക്കുമെതിരെ പ്രതിപക്ഷം; ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ നിശിത വിമർശനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും ഭരണസമിതിയിലെ പ്രതിക്ഷ അംഗങ്ങളും. പുതിയ പദ്ധതികൾ നടപ്പിലാക്കാനോ അടിസ്ഥാന വിഷയങ്ങളായ കുടിവെള്ളം, റോഡ് വികസനം, വെളിച്ചം എന്നിവ പരിഹരിക്കാനോ കെ ആർ ജോജോ പ്രസിഡണ്ടായ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് കുറ്റപ്പെടുത്തി. കദളിച്ചിറ നവീകരണം യാഥാർഥ്യമാക്കാനോContinue Reading

കരൂപ്പടന്നയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39 വയസ്സ്), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി.കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,Continue Reading

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ   കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് (20 വയസ്സ്) തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച പറവൂര്‍ ചെറുപറമ്പിൽ വീട്ടിൽ ശരത് എന്ന ഭഗവാൻ ശരതിനെ (21) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർContinue Reading

വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ഇരിങ്ങാലക്കുട : വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് ആമീൻമാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. വല്ലക്കുന്ന് സെൻ്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പിൽ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരിൽ നിന്നും എഴ് വർഷം മുമ്പ് ഫർണീച്ചർ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശിContinue Reading

മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ .   ഇരിങ്ങാലക്കുട : മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ നടക്കും. വാടച്ചിറ പള്ളി വികാരി ഫാ തോമസ് ആലുക്ക ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വിവിധ സ്കൂളുകളിൽ നിന്നായി മൂന്നൂറോളം വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി,Continue Reading

ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും . ചാലക്കുടിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ദിനേഷിൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭർത്താവും സഹോദരനും വീട്ടിൽ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോൺ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിൻ്റെ മാതാപിതാക്കളായContinue Reading

കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തിയ സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. ഇരിങ്ങാലക്കുട :റേഷൻ വ്യാപാരികളുടെ വേതന പാക്കേജ്‌ കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാറിന്റെ ഡയറക്റ്റ്‌ ബെനിഫിറ്റ്‌ ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കുന്നത്‌ പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക. ഇ പോസ്സിന്റെ സർവ്വർ തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ റേഷൻ വ്യാപാരികൾ സംസ്ഥാനതലത്തിൽ നടത്തുന്ന സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. താലൂക്കിലെContinue Reading