” നേതാക്കൾ കൂടുതൽ ജനകീയമാകണം, മുഖ്യമന്ത്രിയുടെ എകാധിപത്യ ശൈലി തിരിച്ചടിയായി; ഭരണമുണ്ടായിട്ടും കരുവന്നൂർ ബാങ്ക് വിഷയം പരിഹരിക്കാനും കഴിഞ്ഞില്ല ; പ്രാദേശിക തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാഞ്ഞതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു ” ; സിപിഎം ഇരിങ്ങാലക്കുട എരിയ കമ്മിറ്റി യോഗത്തിലെ വിലയിരുത്തലുകൾ ഇങ്ങനെ… ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രകോപന ശൈലിയിലുള്ള പ്രസംഗങ്ങളും നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്Continue Reading

പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജീവനക്കാരനിൽ നിന്ന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പണം പിടിച്ചെടുത്തു   ഇരിങ്ങാലക്കുട : പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ് . ഓഫീസിലെ ഹെഡ് ക്ലർക്കും കരുവന്നൂർ തേലപ്പിള്ളി സ്വദേശിയും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ സന്തോഷ് തോമസിൻ്റെ കയ്യിൽ നിന്നും രജിസ്‌റ്ററിൽ രേഖപ്പെടുത്താത്ത 16500 രൂപ അന്വേഷണContinue Reading

ഉണ്ണായിവാര്യർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണസമിതി; 25 ലക്ഷം രൂപ കോസ്റ്റൽ എരിയ ഡെവല്പ്മെൻ്റ് കോർപ്പറേഷന് കൈമാറി ഇരിങ്ങാലക്കുട : അറുപത് വർഷത്തെ പഴക്കമുള്ള സാസ്കാരിക സ്ഥാപനമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം കെട്ടിടത്തിൻ്റെ പുനർനിർമ്മാണ നടപടികളിലേക്ക് ഭരണ സമിതി . കലാനിലയം ഓഡിറ്റോറിയത്തിൻ്റെ പുനർനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡുവായ 25 ലക്ഷം രൂപ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കേരള സ്‌റ്റേറ്റ് കോസ്റ്റൽ എരിയContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് നേടാൻ കഴിഞ്ഞില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ബിജെപി . 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ 30420 വോട്ടും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34329 വോട്ടും ബിജെപി പ്രധാന കക്ഷിയായിട്ടുള്ള എൻഡിഎ യ്ക്ക് ലഭിച്ചിരുന്നു. 2024 ൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 59515 വോട്ടിൻ്റെ നേട്ടവുംContinue Reading

ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി …..   ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക്Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് 134 ബൂത്തുകളിൽ മുന്നിൽ; എൽഡിഎഫ് മുന്നിലെത്തിയത് 81 ബൂത്തുകളിൽ ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെത്തിയത് 134 ബൂത്തുകളിൽ. 223 ബൂത്തുകളാണ് ആകെയുള്ളത്. എൽഡിഎഫ് 81 ബൂത്തുകളിലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഒരു ബൂത്തിൽ യുഡിഎഫും എൽഡിഎഫും തുല്യനിലയിലാണ് . എഴ് ബൂത്തുകളിലാണ് എൻഡിഎ മുന്നിൽ എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ( പഴയ) പ്രദേശത്ത് 5028 വോട്ടിൻ്റെ ലീഡാണ്Continue Reading

രാഷ്ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതുസ്വത്താണെന്നും അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽ വച്ച് ഫസ്റ്റ് എഡീഷ്യൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഇരിങ്ങാലക്കുട : രാഷ്‌ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതസ്വത്താണെന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ തോൽവിയുടെയും കുറഞ്ഞ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപിയും ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെയും നഷ്ടമായ വോട്ടുകളുടെയും കാരണങ്ങൾ തേടി സിപിഎമ്മും ബിജെപി യും. ജില്ലയിൽ സിപിഎമ്മിന് നഷ്ടപ്പെട്ട എക സീറ്റ് കൂടിയാണ് ഇരിങ്ങാലക്കുട. പരാജയപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണെത് പാർട്ടി നേതൃത്വത്തിന് തലവേദന ആയിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎContinue Reading

ഉണ്ണിയാടൻ്റെ തിരിച്ച് വരവ്; തുണയായത് ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ എകീകരണവും എൻഡിഎയുടെ പ്രകടനവും; എൽഡിഎഫ് മേൽക്കോയ്മ കാറളം , മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ മാത്രം. ഇരിങ്ങാലക്കുട : മൂന്ന് വിജയങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ട് പരാജയങ്ങൾ. എഴാം തവണയും ഒരേ മണ്ഡലത്തിൽ നിന്നും മൽസരിക്കുന്നതിനെ ചൊല്ലിയുള്ള മുറുമുറുപ്പുകൾ . ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും ഇരിങ്ങാലക്കുട സീറ്റിൽ കോൺഗ്രസ് മൽസരിക്കണമെന്ന വാദവുമായി എത്തിയ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് –Continue Reading

ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ കണ്ടെത്താൻ കഴിയാതെ പോലീസ്; അന്വേഷണം നടന്നിട്ടുളളത് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ജീവനക്കാരൻ്റെ ഇടപാടുകളിൽ മാത്രമെന്നും വിമർശനം ഇരിങ്ങാലക്കുട : ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ കണ്ടെത്താൻ കഴിയാതെ പോലീസ്. കഴിഞ്ഞ മാസം അവസാനത്തോടെ തട്ടിപ്പ് വ്യക്തമായതോടെ നഗരസഭ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽContinue Reading