വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളായി

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാർഥികളായി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാർഥികളായി. പടിയൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി ആർ രമേഷിനെയാണ് ഡിവിഷൻ നിലനിറുത്താൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇ എൻ ശ്രീനാഥാണ് യുഡിഎഫ് സ്ഥാനാർഥി. മുൻ പഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം കമ്മിറ്റി അംഗവുമായ ബിജോയ് കളരിക്കൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കും. എടതിരിഞ്ഞി ഡിവിഷനിൽ നിന്നും ജയിച്ച എൽഡിഎഫ് അംഗം ബാബു ചിങ്ങാരത്തിൻ്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് . പടിയൂർ പഞ്ചായത്തിലെ 1, 2 , 3 , 4 , 13, 14, 15 വാർഡുകൾ ചേർന്നതാണ് എടതിരിഞ്ഞി ഡിവിഷൻ . ആകെ 7652 വോട്ടർമാരാണുള്ളത്. 1460 വോട്ടിനായിരുന്നു ബാബു ചിങ്ങാരത്തിൻ്റെ ജയം . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് 11 നും യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത് . സെപ്റ്റംബർ 28 നാണ് ഉപതിരഞ്ഞെടുപ്പ്

Please follow and like us: