ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒക്ടോബർ 25 മുതൽ നവംബർ 1 വരെ
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ സ്വാമിയുടെ ക്ഷേത്ര സന്നിധിയിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് വേദിയൊരുങ്ങുന്നു. 2026 ഒക്ടോബർ 25 മുതൽ നവംബർ 1 വരെയാണ് സപ്താഹ യജ്ഞമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്ര സമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മശ്രീ പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരി ആചാര്യനും, മായ മേനോൻ മുംബൈ, മാടശ്ശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹാചാര്യൻമാരുമായിരിക്കും. ഒക്ടോബർ 25 ഞായർ 6.30ന് ഉദ്ഘാടന ചടങ്ങ് നടക്കും . ഒക്ടോബർ 26ന് രാവിലെ 6.00 മണി മുതൽ ഭാഗവത സപ്താഹത്തിന് തുടക്കമാകും.
ഒക്ടോബർ 26ന് വരാഹാവതാരം, 28 ന് നരസിംഹാവതാരം, 29ന് മത്സ്യാവതാരം, ബലരാമാവതാരം, കൂർമ്മാവതാരം, വാമനാവതാരം, ശ്രീരാമാവതാരം, പാരായണം ശ്രീകൃഷ്ണാവതാരം എന്നിവ പ്രഭാഷണം ഉണ്ടാകും. 30-ാം തീയതി വെള്ളിയാഴ്ച രുക്മിണി സ്വയംവരം നടക്കും. നവംബർ 1 ഞായറാഴ്ച 12.00 മണിയോടുകൂടി യജ്ഞ സമർപ്പണം നടക്കും. എല്ലാ ദിവസവും രാവിലെ 6.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ആണ് സപ്താഹം നടക്കുക. ഭരണ സമിതി അംഗങ്ങളായ ഡോ മുരളി ഹരിതം, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ പ്രീതി സി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















