യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം ഒക്ടോബർ 25 ന് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള യുക്തിവാദി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ന് ഇരിങ്ങാലക്കുടയിൽ യുക്തിവാദി എം സി ജോസഫ് അനുസ്മരണ സമ്മേളനം നടക്കും. രാവിലെ 10 ന് എസ് എസ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി കെ ശക്തിധരൻ, ജില്ലാ പ്രസിഡണ്ട് സജ്ജൻ കാക്കനാട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എഴുത്തുകാരൻ ഇ ഡി ഡേവീസ് എം സി അനുസ്മരണ പ്രഭാഷണം നടത്തും. സമാദരണം, സെമിനാർ, ഡോണർ കാർഡ് വിതരണം, ശാസ്ത്ര മാജിക് എന്നിവയാണ് മറ്റ് പരിപാടികൾ. സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുധാകരൻ, ജില്ലാ സെക്രട്ടറി എ ആർ സതീഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















