ശ്രീകൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്ന ജി എസ് രാധേഷ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മാത്യ വകുപ്പായ റവന്യൂവിലേക്ക് ആഗസ്റ്റ് മാസത്തിൽ മടങ്ങിയതോടെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് അഡ്മിനിസ്ട്രേറ്റരുടെ ചുമതല വഹിച്ചിരുന്നത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറിൽ നിന്നും സി പ്രീതി ചുമതലയേറ്റു. തൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്വദേശിയായ സി പ്രീതContinue Reading

കണ്‌ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരങ്ങൾക്ക് കലാനിലയം ഗോപിയും കലാമണ്ഡലം ശിവദാസും അർഹരായി ഇരിങ്ങാലക്കുട : ശ്രീകണ്‌ഠേശ്വരം ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപിയും ചെണ്ട കലാകാരൻ കലാമണ്ഡലം ശിവദാസും അർഹരായി. 10000 രൂപയും ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 20 ന് വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്Continue Reading

സിപിഎം നേതാവ് സി കെ ചന്ദ്രൻ (72) അന്തരിച്ചു ഇരിങ്ങാലക്കുട : സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മാപ്രാണം ചെമ്പാറ കൊച്ചക്കൻ മകൻ സി കെ ചന്ദ്രൻ അന്തരിച്ചു . 72 വയസ്സായിരുന്നു . അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു . പതിനൊന്ന് വർഷം സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു . 2006 ൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചുContinue Reading

സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; അരുണിമ സി. യു ചെയർപേഴ്സൺ ഇരിങ്ങാലക്കുട : 2026–27 അധ്യയന വർഷത്തെ സെൻ്റ് ജോസഫ്‌സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ അരുണിമ സി. യു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരികൃഷ്ണ കെ. എസ്, ജനറൽ സെക്രട്ടറിയായി മൂന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി വേദ രഞ്ജിത്ത് പി. കെ, ജോയിന്റ് സെക്രട്ടറിയായി മൂന്നാംContinue Reading

പുല്ലൂർ നാടക രാവിന് ഒക്ടോബർ 17 ന് തിരി തെളിയും; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവിന് ഒക്ടോബർ 17 തിരി തെളിയും . വൈകീട്ട് 6 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടക രാവ് ഉദ്ഘാടനം ചെയ്യുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, പ്രസിഡണ്ട് എ എൻ രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading

റവന്യൂ ജില്ല ശാസ്‌ത്രമേള നവംബർ 5 , 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ;സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : റവനൂ ജില്ല ശാസ്‌ത്രമേള നവംബർ 5, 6 തിയ്യതികളിൽ സെൻ്റ് മേരീസ് എച്ച്.എസ്. എസ്, ഡോൺ ബോസ്‌കോ എച്ച്. എസ്. എസ്, ലിറ്റിൽ ഫ്ലളവർ എച്ച്. എസ്. എസ്., നാഷണൽ എച്ച്. എസ്. എസ്, ഗവ. ബോയ്സ് എച്ച്. എസ് . എസ് എന്നിവടങ്ങളിലായി നടക്കും. ബഥേൽ ഹാളിൽ നടന്ന സംഘാടകContinue Reading

തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വരദ കലോൽസവം ഉദ്ഘാടനം ചെയ്തു. സെൻട്രൽ സഹോദയ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് ബിനു രാജ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ അരുൺ പൈനാടത്ത്, പുല്ലൂർContinue Reading

കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റൂറൽ എസ്പി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി , കാട്ടൂർ, കൊടുങ്ങല്ലൂർ, അന്തിക്കാട് സിഐ മാർ ഉൾപ്പെട്ട 25 അംഗ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെക്കുറിച്ച് അറിയാവുന്നരാണ് കുറ്റകൃത്യത്തിൻ്റെ പുറകിൽContinue Reading

ക്രൈസ്റ്റ് കോളേജ് കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്ലസ് ടു, കോളേജ് വിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തുന്ന ക്വിസ് മത്സരങ്ങൾ നവംബർ 5, 6 തീയതികളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നവംബർ 5 ന് ക്രൈസ്റ്റ് കോം. ക്വിസിൻ്റെ മൂന്നാം പതിപ്പും നവംബർ 6 ന് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ക്രൈസ്റ്റ് ജൂനിയർ. കോം ക്വിസിൻ്റെ ആദ്യ പതിപ്പും സംഘടിപ്പിക്കുന്നു. ആറ്Continue Reading

തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെൻ്റ് സേവ്യേഴ്‌സ് സ്കൂളിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുല്ലൂർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നടക്കും. തൃശ്ശൂരിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന 40-ഓളം സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നായി 2,500-ഓളം വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ അരുൺ പൈനാടത്ത് ,Continue Reading