നിപ്മറിൽ ഒക്യുപേഷണൽ തെറാപ്പി ബിരുദകോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റേഷനിൽ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നടവരമ്പ് മാസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങ് ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് , സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ്Continue Reading

അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 28 ന് ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ 164 -ാം മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ആഗസ്റ്റ് 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. രണ്ട് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ സംസ്ഥാന യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി ബിContinue Reading

മേഖലയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2 മേഖലകളിലെ ശാഖായോഗങ്ങൾ, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് നടത്തുന്ന ശ്രീനാരായഗുരു ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതാക ഉയർത്തൽ, സർവ്വൈശ്വരപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 3Continue Reading

സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. കേരള കായിക, യുവജന വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ 16 റീജിയനുകളിൽ നിന്നായി 250-ഓളം കായികതാരങ്ങളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഫാ. ഷിനോ കളപ്പുരയ്ക്കൽ,ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻContinue Reading

വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭിക്കാൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിൻ്റെ പ്രതിഷേധം ഇരിങ്ങാലക്കുട : വാഹനം തട്ടിയെന്ന ആക്ഷേപം ഉന്നയിച്ച് മാടായിക്കോണം സ്വദേശിയെ മർദ്ദിച്ച കേസിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുമ്പിൽ ശവമഞ്ചവുമായി കുടുംബത്തിൻ്റെ പ്രതിഷേധം. ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാല് മണിയോടെ കാട്ടുങ്ങച്ചിറയിൽ വച്ചായിരുന്നു സംഭവം. മാടായിക്കോണം കണ്ണാട്ട് വീട്ടിൽ രാമൻമേനോൻ മകൻ സജീവ്Continue Reading

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും വിഷയം അടുത്ത കൗൺസിലിൽ ഉന്നയിക്കുമെന്നും എൽഡിഎഫ് ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുമ്പിൽ അരങ്ങേറിയ സംഭവങ്ങൾ നിർഭാഗ്യകരമെന്നും ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സ് ഗുണ്ടകളെന്നും എൽഡിഎഫ് . നിക്ഷേപകരെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ നഗരസഭ ചെയർമാൻ എം പി ജാക്സൻ വിളിച്ച് വരുത്തിയ ഗുണ്ടകളാണ്Continue Reading

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുടയിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞ സംഭവം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസിൽ എത്തിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ വിഷയം അടുത്ത നഗരസഭ യോഗത്തിൽ ഉന്നയിക്കുമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ. ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് അംഗങ്ങൾ നല്കിയ നിവേദനം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

ശാസ്താംപാട്ട് കലാകാരസംഘത്തിൻ്റെ നേതൃത്വത്തിൽ ഓണപ്പൊലിമ പരിപാടി ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 22 ന് ഇരിങ്ങാലക്കുട : അഖില കേരള ശാസ്‌താംപാട്ട് കലാകാര സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ 2026 ആഘോഷത്തിൻ്റെ ഭാഗമായി ശാസ്താംപാട്ട് കലാകാരൻമാരെ ആദരിക്കുന്നു. ആഗസ്റ്റ് 22 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട ഭാരതീയകലാക്ഷേത്രം ഹാളിൽ നടക്കുന്ന പരിപാടി നടൻ ദേവൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡൻ്റ് ഇ രമേശൻ , ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾContinue Reading

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ വാർഷികവും ഗുരുദേവജയന്തി ആഘോഷവും ആഗസ്റ്റ് 22, 26, 27, 28 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ 88 -ാം വാർഷികവും ഓണവും ഗുരുദേവ ജയന്തിയും ആഗസ്റ്റ് 22 , 26, 27, 28 തീയതികളിൽ ആഘോഷിക്കും. 22 ന് വൈകീട്ട് 4 ന് ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം രക്ഷാധികാരിContinue Reading

രംഗകലാ കോൺഫറൻസ് 2027 ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി കഥകളി ക്ലബ്ബ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന രംഗകലാ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ നടക്കും .”ഭാവ – രസാനുഭവ” എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. ക്രൈസ്റ്റ് കോളേജിൻ്റെ ഐകെഎസ് സെല്ലിൻ്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകലാ കോൺഫറൻസ് 2027ൻ്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നതെന്ന്Continue Reading