ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെൻ്ററിൻ്റെ പുതിയ കെട്ടിടം ആഗസ്റ്റ് 21 ന് നാടിന് സമർപ്പിക്കും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിന് വേണ്ടി നിർമ്മാണം പൂർത്തിയായ 2000 ചതുരശ്ര അടിയുള്ള കെട്ടിടം ആഗസ്റ്റ് 21 വെള്ളിയാഴ്ച അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നാടിന് സമർപ്പിക്കും . 2013 ൽ ആസാദ് റോഡിൽ വാടകകെട്ടിടത്തിലാണ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചത് . പാലിയേറ്റീവ്Continue Reading

ഇരിങ്ങാലക്കുട കോടതി സമുച്ചയം നാടിന് സമർപ്പിച്ചു; ഭൗതിക സൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഇരിങ്ങാലക്കുട : ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവർക്കും നീതി എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്ക് വച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 93 കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുടയിൽ നിർമ്മാണം പൂർത്തീകരിച്ച കോടതി സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹംContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരെ തടയാൻ പോലീസും ചിലരും ശ്രമിച്ച നടപടി നിർഭാഗ്യകരമെന്ന് നഗരസഭ മുൻ ചെയർപേഴ്‌സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ് ; മാധ്യമപ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും ദിവസക്കൂലിക്കാരും തിരിഞ്ഞത് പാർട്ടി നേതൃത്വത്തിന് വലിയ അപമാനം സൃഷ്ടിച്ചതായും ഇത്തരം നിലപാടുകൾ ഉപേക്ഷിച്ച് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും വിമർശനം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ എത്തിയ ടൗൺ സഹകരണContinue Reading

ഇരിങ്ങാലക്കുട കോർട്ട് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്സു പ്രീം കോടതി ചീഫ് ജസ്റ്റിസ് ഓൺലൈനായി നിർവഹിക്കും. ഇരിങ്ങാലക്കുട : 93 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട കോർട്ട് കോപ്ലക്സിൻ്റെ ഉദ്ഘാടനം ഓൺലൈനിൽ. ഓഗസ്റ്റ് 18 ന് വൈകീട്ട് 6.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കോർട്ട് കോംപ്ലക്സ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ, ബാർ അസോസിയേഷൻContinue Reading

തൃശ്ശൂർ റൂറൽ ജില്ലയിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ   ഇരിങ്ങാലക്കുട : സംസ്ഥാന പോലീസ് സേനയിലെ മികച്ച സേവനവും സമർപ്പണവും പ്രതിബദ്ധതയും കാഴ്ചവെച്ച തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥർ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.ജോബി ജെ. ശങ്കുരിക്കൽ (സബ് ഇൻസ്പെക്ടർ, സൈബർ പോലീസ് സ്റ്റേഷൻ),ധനേഷ് സി. ജി. (എ.എസ്.ഐ, കാട്ടൂർ പോലീസ് സ്റ്റേഷൻ),സോണി പി. എക്സ്. (എസ്.സി.പി.ഒ, ആളൂർ പോലീസ്Continue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ പോലീസിന് പുറകെ മാധ്യമപ്രവർത്തകരെ കയ്യേറ്റാൻ ചെയ്യാൻ ഒരുങ്ങി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരും ; നവതി ആഘോഷത്തിലേക്ക് കടക്കുന്ന നഗരസഭ ഓഫീസ് അങ്കണത്തിൽ വീണ്ടും സംഘർഷം   ഇരിങ്ങാലക്കുട : സമാധാനപരമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ അകാരണമായി തടഞ്ഞ് സ്വാതന്ത്യദിനത്തിൽ സംഘർഷം സൃഷ്ടിച്ച പോലീസിൻ്റെ പാത പിന്തുടർന്ന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമായിContinue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സ്വാതന്ത്ര്യദിനത്തിൽ സംഘർഷവേദിയായി നഗരസഭ അങ്കണം ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ സംഘർഷം. പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം നഗരസഭ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകാൻ എത്തിയ നിക്ഷേപകരെ പോലീസ് തടഞ്ഞതാണ് സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ഓഫീസ് പരിസരത്തെ സംഘർഷവേദി ആക്കിയത്. നഗരസഭContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആക്ട് പ്രകാരം പിടിച്ചെടുത്ത വസ്‌തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിൽ അധികം പേർ   തൃശ്ശൂർ: 2002 ലെ സർഫാസി ആക്ട് പ്രകാരം ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ 551 പേർ. മെയിൻ ബ്രാഞ്ചിൽ നിന്നും മറ്റ് ബ്രാഞ്ചുകളിൽ നിന്നുമായി ലോൺ എടുത്ത് കുടിശ്ശിക വരുത്തിയ ഇവരിൽ പലരുടെയും പേരിൽ കോടികളുടെContinue Reading

കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ചിത്രം ” ഡൈ മൈ ലവ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : 2025 ലെ കാൻ അന്താരാഷ്ട്രചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ചിത്രം ” ഡൈ മൈ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 14 വെള്ളിയാഴ്ച സ്‌ക്രീൻContinue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടതിരിഞ്ഞി സ്വദേശി മരിച്ചു . എടതിരിഞ്ഞി മങ്കാട്ടിൽ നീലംകുറ്റി വീട്ടിൽ പരേതനായ സത്യൻ്റെ മകൻ സനിൽ (42) ആണ് മരിച്ചത്. ആഗസ്റ്റ് 11 ന് രാത്രി 9.30 ന് പോട്ട – മൂന്നുപീടിക സംസ്ഥാനപാതയിൽ കെഎസ്ഇ കമ്പനിയുടെ കിഴക്ക് വശത്ത് വച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഉള്ള ഭാര്യയുടെ വസതിയിലേക്ക് സ്‌കൂട്ടറിൽContinue Reading