നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപ; ക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കൂടല്‍മാണിക്യം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം,നാട്ടിക നിയോജകമണ്ഡലത്തിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി നിയോജകമണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് തോമസ് ഉണ്ണിയാടൻ എംഎൽഎ സന്ദർശനം നടത്തി. നാലമ്പല തീർഥാടനത്തിന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൻ്റെ പങ്കാളികളാകണമെന്ന് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി; തിരുവോണനാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും നിക്ഷേപകർ തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി അംഗങ്ങളുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപകർക്ക് പണം നൽകണമെന്നുംContinue Reading

‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട: ദുബായിലും, കേരളത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ക്രൈസ്റ്റ്കോളേജ് ഐകെഎസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.   ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻContinue Reading

സമാജം സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ തള്ളി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം; സമാജം നിയമാവലി ലംഘിച്ച് കൊണ്ട് പ്രവർത്തിച്ചിട്ടില്ലെന്നും ശ്മശാന നിർമ്മാണത്തിൻ്റെ കണക്കുകൾ ലഭ്യമാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും സമാജം ഭരണ നേതൃത്വം ഇരിങ്ങാലക്കുട : ഗുരുധർമ്മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എൻബിഎസ് സമാജത്തെ കരിവാരി തേയ്ക്കാനാണ് സമാജം സംരക്ഷണ സമിതി എന്ന പേരിൽ ചിലർ ശ്രമിക്കുന്നതെന്നും സമാജത്തിൻ്റെ നിയമാവലി ലംഘിച്ച് കൊണ്ട് തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിലായാലും സ്ഥാപനങ്ങളുടെ നടത്തിപ്പിലായാലും പ്രവർത്തിച്ചിട്ടില്ലെന്ന് സമാജംContinue Reading

തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കൽ; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് പ്ലാൻ ഫണ്ടിൽ നഷ്ടമായത് 34, 41, 000 രൂപ; ധനകാര്യ കമ്മീഷൻ ഗ്രാൻ്റിലും 39, 44,000 രൂപയുടെ കുറവെന്ന് ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2026-27 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംഖ്യയിൽ ഗണ്യമായ കുറവ് വരുത്തിയതോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് നഷ്ടമായത് 34 , 41, 000 രൂപ. പ്ലാൻ ഫണ്ടിൽ ബജറ്റനുസരിച്ച്Continue Reading

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്; രണ്ട് പ്രതികളും റിമാൻ്റിൽ ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷിനെ (25) ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തറയിലക്കാട് തയ്യിൽ വീട്ടിൽ നികിൻContinue Reading

ജലമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന കരുവന്നൂർ ഇല്ലിക്കലിലെ തടികൾ നീക്കം ചെയ്യാൻ അഡ്വ തോമസ് ഉണ്ണിയാടൻ്റെ നിർദ്ദേശം   ഇരിങ്ങാലക്കുട :ഇല്ലിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ താഴെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം എൽ എഇറിഗേഷൻ വകുപ്പ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളമൊഴുക്ക് തടസ്സപ്പെടുമ്പോൾ സമീപ പ്രദേശങ്ങളിൽ താഴ്ന്നസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളത്തിനടിയിൽ ആകുന്നത് മൂലം വലിയContinue Reading

കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; നെല്ലായി വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേർ ; കാറളം ചെമ്മണ്ടയിൽ ഉന്നതിയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ നീളുന്നു.   ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ. പുത്തൻചിറയിൽ പ്രൊജക്ട്കുന്നിൽ തെങ്ങ് വീണ് കൊടിവളപ്പിൽ ലീലയുടെ വീടിന് ഭാഗിക നഷ്ടമുണ്ടായി. തൃക്കൂരിൽ മുളങ്കാട്ടുപറമ്പിൽ വിമലയുടെ ഓടിട്ട വീടിൻമേൽ മൺത്തട്ട ഇടിഞ്ഞു വീണു.Continue Reading

” രക്ഷാപ്രവർത്തന ” ഭീഷണി വക വയ്ക്കാതെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാനെയും കാത്ത് വീണ്ടും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ പോരാടാനും പുതിയ സംഘടനയ്ക്ക് രൂപം നൽകി നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഡെപ്പോസിറ്റേഴ്സ് വെൽഫെയർ അസോസിയേഷന് രൂപം നൽകി നിക്ഷേപകകൂട്ടായ്മ. സംഘടന രജിസ്റ്റർContinue Reading

മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് മൂന്ന് വില്ലേജുകളിൽ മാത്രമെന്ന് റവന്യൂ അധികൃതർ; തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ നവീകരണ പ്രവർത്തനങ്ങൾ 2026 ഡിസംബറിൽ പൂർത്തികരിക്കുമെന്ന് കെഎസ്ടിപി അറിയിച്ചതായും അധികൃതർ ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടുള്ളത് ആകെയുള്ള 29 വില്ലേജുകളിൽ മൂന്നെണ്ണത്തിൽ മാത്രം. മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് റവന്യൂ അധികൃതർ ഇക്കാര്യം അറിയിച്ചത്. പറപ്പൂക്കര , ആനന്ദപുരംContinue Reading