ശ്രീകൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്ന ജി എസ് രാധേഷ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മാത്യ വകുപ്പായ റവന്യൂവിലേക്ക് ആഗസ്റ്റ് മാസത്തിൽ മടങ്ങിയതോടെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് അഡ്മിനിസ്ട്രേറ്റരുടെ ചുമതല വഹിച്ചിരുന്നത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറിൽ നിന്നും സി പ്രീതി ചുമതലയേറ്റു. തൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്വദേശിയായ സി പ്രീത സെക്രട്ടറിയേറ്റിൽ പൊതുഭരണ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്















