പല്ലാവൂർ താളവാദ്യമഹോൽസവം ഇരിങ്ങാലക്കുടയിൽ നവംബർ 3 മുതൽ

പല്ലാവൂർ താളവാദ്യ മഹോൽസവം ഇരിങ്ങാലക്കുടയിൽ നവംബർ 3 മുതൽ

ഇരിങ്ങാലക്കുട : നവംബർ 3 മുതൽ 8 വരെ ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ നടക്കുന്ന 17- മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 3 ന് വൈകീട്ട് 6.30 ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മഹോൽസവം ഉദ്ഘാടനം ചെയ്യുമെന്ന് പല്ലാവൂർ സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് , സെക്രട്ടറി കലാനിലയം ഉദയൻ നമ്പൂതിരി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തായമ്പക,ഇരട്ട തായമ്പക, സോപാന സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ . 8 ന് വൈകീട്ട് 6.30 ന് നടക്കുന്ന സമാപന ചടങ്ങിൽ പത്മ ജ്യോതി, പല്ലാവൂർ, തൃപ്പേക്കുളം, ഗുരുപൂജ പുരസ്കാരങ്ങളുടെ സമർപ്പണം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. സംഘാടകരായ രാജേന്ദ്രവർമ്മ , അജിത് വി വി , അഭയ് കൃഷ്ണ പി ആർ , വിഷ്ണുദാസ് , പി എ അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: