ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ വായ്പകൾ അനുവദിക്കുന്നതിൽ കടുത്ത വീഴ്ചകൾ നേരിട്ടതായി ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ടും കാരണം കാണിക്കൽ നോട്ടീസും

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; വായ്പകൾ അനുവദിക്കുന്നതിലും നടപടി ക്രമങ്ങൾ പാലിക്കുന്നതിലും അധികൃതർക്ക് കടുത്ത വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ടും കാരണം കാണിക്കൽ നോട്ടീസും

ഇരിങ്ങാലക്കുട : വായ്പകൾ അനുവദിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും കടുത്ത വീഴ്ചകൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട്. ബാങ്കിൽ ആർബിഐയുടെയും അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് രൂപീകരിച്ച ” ഫ്രോഡ് ഐഡൻ്റിഫിക്കേഷൻ കമ്മിറ്റി ” ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിൽ ബ്രാഞ്ച് മാനേജർ ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കടുത്ത പരാമർശങ്ങൾ ഉള്ളത്. മൂന്ന് കോടിയോളം രൂപ വായ്പ അനുവദിച്ചതിലും വായ്പക്കാരൻ്റെ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിലും ഈടായി നൽകിയ സെക്യൂരിറ്റികളുടെ പര്യാപ്തത വിലയിരുത്തുന്നതിലും തിരിച്ചടവുകൾ ഉറപ്പു വരുത്തുന്നതിലും ജാഗ്രതക്കുറവും വീഴ്ചയും സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ” തട്ടിപ്പ് ” തന്നെയാണ് നടന്നിട്ടുള്ളതെന്നും ബാങ്കിന് ഉണ്ടായ നഷ്ടങ്ങൾ മാനേജരിൽ നിന്നും ഈടാക്കുമെന്നും ക്രിമിനൽ വഞ്ചനയ്ക്ക് വകുപ്പ് തലത്തിലും നിയമ എജൻസികളിൽ നിന്നുമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 21 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിൻ്റെ മുൻ ചെയർമാൻ, ജനറൽ മാനേജർ , ഭരണ സമിതി അംഗങ്ങൾ, മാനേജർമാർ, വായ്പകളുടെ വില നിർണയം നടത്തിയവർ എന്നീ നാല് വിഭാഗങ്ങളിലായി 21 പേർക്കാണ് ആദ്യഘട്ടത്തിൽ നടന്ന ഫൊറൻസിക് ഓഡിറ്റിൻ്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുള്ളത്

Please follow and like us: