ഇരിങ്ങാലക്കുട നഗരസഭാതല കേരളോൽസവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭതല കേരളോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭതല കേരളോൽസവ പരിപാടികൾക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമായി . ഗവ. ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രവീൺസ് ഞാറ്റുവെട്ടി,അഡ്വ. വി.സി. വർഗ്ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോൾ, റോണി പോൾ മാവേലി, കൗൺസിലർമാരായ പി.വി. ശിവകുമാർ, ടി.കെ. ഷാജുട്ടൻ , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ നിസാർ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: