ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള; ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട :ഒക്ടോബർ, 27, 28, 29

തിയതികളിലായി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേള യുടെ ലോഗോ പ്രകാശനം എ ഇ ഒ എം എസ് രാജീവ് നിർവഹിച്ചു . സമാജം ഹാളിൽവച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ കെ പി കണ്ണൻ, സ്കൂൾ മാനേജർ എം കെ മനോജ് മാസ്റ്റർ, സെക്രട്ടറി സി എസ് ഷാജി,പിടിഎ പ്രസിഡൻ്റ് സജിത വിപിൻ, പ്രധാന അധ്യാപിക സ്മിത പി ടി, ബിപിസി സരിത എ കണിച്ചായ് , വികസനസമിതി കൺവീനർ രജനി എൻ പി , ജോയിൻ്റ് കൺവീനർ ജോബി എൻ പി , ഓഡിറ്റർ അസീന പി പി , സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു, ചടങ്ങിൽ പ്രിൻസിപ്പൽ കെ എ സീമ സ്വാഗതവും പബ്ലിസിറ്റി കൺവീനർ വിനി കെ രവി നന്ദിയും പറഞ്ഞു

Please follow and like us: