നടവരമ്പ് ചിറവളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; ഗതാഗത നിയന്ത്രണം നിലവിൽ വന്നു

തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണം; നടവരമ്പ് ചിറവളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; പൂർണ്ണമായ ഗതാഗത നിരോധനം ഏർപ്പെടുത്തി; പത്ത് ദിവസത്തിനുള്ളിൽ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ഒറ്റവരി ഗതാഗതം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ

ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടവരമ്പ് ചിറവളവിൽ പാലത്തിൻ്റെയും മൂന്ന് കലുങ്കുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി റോഡ് പൂർണ്ണമായും അടച്ചിട്ടുള്ള ഗതാഗത നിയന്ത്രണവും തുടങ്ങി. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇരിങ്ങാലക്കുട ഠാണ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാലക്കുടി റൂട്ടിലൂടെ പുല്ലൂർ എത്തി വലത്തോട്ട് തിരിഞ്ഞ് അവിട്ടത്തൂർ – കൊറ്റനെല്ലൂർ വഴി വെള്ളാങ്ങല്ലൂർ എത്താനും കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മതിലകം റോഡിലൂടെ അരിപ്പാലത്ത് എത്തി വലത്തോട്ട് തിരിഞ്ഞ് എടക്കുളം, ചേലൂർ വഴി ഇരിങ്ങാലക്കുട ചന്തക്കുന്നിൽ എത്തി യാത്ര നടത്തണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കലുങ്കുകളുടെ നിർമ്മാണം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് ശേഷം ഒറ്റവരി ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. 190 മീറ്ററിൽ ഉള്ള മൊത്തം പ്രവ്യത്തികളുടെ പൂർത്തികരണത്തിന് ഒന്നര മാസമാണ് കണക്കാക്കിയിട്ടുളളത്

Please follow and like us: