ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; നമ്പ്യാങ്കാവ് വാർഡിൽ പരിചയ സമ്പന്നരുടെ മൽസരം ; വികസനത്തിലും കുടിവെള്ളത്തിലും റോഡുകളിലും നിറഞ്ഞ് പ്രചരണരംഗം ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളും പാടങ്ങളുമൊക്കെയായി ഗ്രാമീണ അന്തരീക്ഷമുള്ള വാർഡാണ് എട്ടാം നമ്പർ നമ്പ്യാങ്കാവ് വാർഡ് . മുരിയാട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. ദീർഘകാലത്തെ യുഡിഎഫ് മേധാവിത്വത്തിന് ശേഷം 2015 ൽ വാർഡിൽ താമര വിരിഞ്ഞു. 2020 ലും ബിജെപി വിജയം ആവർത്തിച്ചു. നിലവിലെ വാർഡ് കൗൺസിലറും ബിജെപിContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 21 ൽ വീറുറ്റ ത്രികോണമൽസരം ; തകർന്ന് കിടക്കുന്ന സോൾവെൻ്റ് വെസ്റ്റ് റോഡ് പ്രധാന വിഷയം   ഇരിങ്ങാലക്കുട : പട്ടണത്തോട് ചേർന്ന് കിടക്കുന്ന വാർഡാണ് നഗരസഭയിലെ ചേലൂർ വാർഡ് (നമ്പർ 21) . പൂമംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡ് കൂടിയാണിത്. മുൻചെയർപേഴ്സനും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന സോണിയ ഗിരി പ്രതിനിധീകരിച്ച വാർഡ് എന്ന സവിശേഷതയുമുണ്ട്. കൗൺസിലറുടെ ഭരണത്തിലുള്ള സ്വാധീനത്തിൻ്റെ ഗുണംContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ; കൂടൽമാണിക്യം വാർഡിൽ പരിചയസമ്പന്നരുടെ പോരാട്ടം; ചർച്ചകളിൽ നിറഞ്ഞ് മഹാത്മാ പാർക്കും റോഡുകളുടെ വികസനവും   ഇരിങ്ങാലക്കുട : എറെ പ്രധാന്യമുള്ള കൂടൽമാണിക്യം വാർഡിൽ ( നമ്പർ 28) ഇക്കുറി ശക്തമായ ത്രികോണമൽസരമാണ്. കളത്തിലുള്ളത് പരിചയസമ്പന്നരും. കൂടൽമാണിക്യം ക്ഷേത്രത്തിന് പുറമേ നവോത്ഥാന പോരാട്ടങ്ങളുടെ അടയാളയമായ കുട്ടംകുളവും എംജി ലൈബ്രറിയും മഹാത്മാ പാർക്കും നാഷണൽ യുപി സ്കൂളും പിഡബ്യു ഓഫീസുകളും വാർഡിൻ്റെ പരിധിയിലാണ് വരുന്നത്. പതിനഞ്ച് വർഷങ്ങളായിContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ; വാർഡിൻ്റെ വികസനത്തോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിൻ്റെ കടന്നുവരവും ചർച്ചാ വിഷയം   ഇരിങ്ങാലക്കുട : അഞ്ച് സ്ഥാനാർഥികൾ. നാല് പേർ മൽസരരംഗത്ത് പുതുമുഖങ്ങൾ. യുഡിഎഫിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായുള്ള രംഗപ്രവേശം. ഇതേ ചൊല്ലിയുളള രാഷ്ട്രീയ ചർച്ചകൾ . നഗരസഭ തിരഞ്ഞെടുപ്പിൽContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്;ആയുർവേദ ആശുപത്രി വാർഡിൽ ഉയരുന്നത് കാരുകുളങ്ങര ക്ഷേത്ര കുള സംരക്ഷണവും വിവിധ റോഡുകളിലെ വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡുകളുടെ എണ്ണം 41 ൽ നിന്നും 43 ആയി വർധിച്ചപ്പോൾ രൂപമെടുത്ത വാർഡാണ് 30-നമ്പർ ആയുർവേദ ആശുപത്രി വാർഡ് . ബസ് സ്റ്റാൻ്റ്, കാരുകുളങ്ങര, കൂടൽമാണിക്യം, സിവിൽ സ്റ്റേഷൻ വാർഡുകളിൽ നിന്നുള്ള ഭാഗങ്ങളാണ് പുതിയ വാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയുർവേദ ആശുപത്രിക്ക് പുറമേContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റ് കോളേജ് വാർഡ് സാക്ഷിയാകുന്നത് സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടത്തിന് ഇരിങ്ങാലക്കുട : സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ പോരാട്ടമാണ് 31 -ാം നമ്പർ ക്രൈസ്റ്റ് കോളേജ് വാർഡിൽ . 5000 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജ്, 1500 ഓളം വിദ്യാർഥികൾ എത്തിച്ചേരുന്ന ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രതീക്ഷാ ഭവൻ, അൽവേർണിയ കോൺവെൻ്റ്, രണ്ട് അംഗൻവാടികൾ എല്ലാം ഉൾപ്പെടുന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ ത്രികോണ മത്സരം ; ചർച്ചകളിൽ നിറയുന്നത് കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ട് എറെ പ്രധാന്യമുള്ള വാർഡാണ് നഗരസഭയിലെ നമ്പർ 19 സെൻ്റ് ജോസഫ്സ് കോളേജ് വാർഡ്. സെൻ്റ് ജോസഫ്സ് കോളേജ്, ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ, ജ്യോതിസ് കോളേജ്, ബിഷപ്പ് ഹൗസ്, വ്യാപാരഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന വാർഡിൽ നഗരസഭContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മാടായിക്കോണം വാർഡിൽ ത്രികോണ മത്സരം ; ലിഫ്റ്റ് ഇറിഗേഷൻ , ടൂറിസം പദ്ധതികൾ മുന്നോട്ട് വച്ച് സ്ഥാനാർഥികൾ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് വേദിയാകുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 7 മാടായിക്കേണം വാർഡ് . കഴിഞ്ഞ പതിനഞ്ച് വർഷമായി ഇടതുപക്ഷ പ്രതിനിധിയാണ് നഗരസഭയിൽ വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകയായ വിനിത പള്ളിപ്പുറത്തിനെയാണ് വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിട്ടുള്ളത്. ജനിച്ച് വളർന്നContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പ്രാദേശിക വിഷയങ്ങളിൽ നിറഞ്ഞ് മാപ്രാണം വാർഡിലെ പോരാട്ടം   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ മികവുറ്റ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് വാർഡ് നമ്പർ 6 മാപ്രാണം വാർഡ് . സാമൂഹ്യ -സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ് മൂന്ന് സ്ഥാനാർഥികളും. യുഡിഎഫ് – ബിജെപി സ്ഥാനാർഥികൾ നിലവിലെ ഭരണസമിതി അംഗങ്ങൾ കൂടിയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ ആർച്ച അനീഷിനെയാണ് വാർഡ് നിലനിറുത്താൻ പാർട്ടിContinue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; വാർഡ് 27 കാരുകുളങ്ങര സാക്ഷിയാകുന്നത് കടുത്ത മൽസരത്തിന്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള ശക്തമായ മൽസരം നടക്കുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 27 കാരുകുളങ്ങര വാർഡ്. നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ എറ്റുമുട്ടുന്ന വാർഡ് കൂടിയാണിത്. കാറളം പഞ്ചായത്ത് മെമ്പർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാർContinue Reading