ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; തിരുവോണ നാളിൽ ബാങ്കിന് മുന്നിൽ പട്ടിണിസമരം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൻ്റെ പങ്കാളികളാകണമെന്ന് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി; തിരുവോണനാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും നിക്ഷേപകർ

തൃശ്ശൂർ: ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാങ്കിൻ്റെ മൂലധന നിക്ഷേപത്തിൽ പങ്കാളികളാകണമെന്നും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി അംഗങ്ങളുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപകർക്ക് പണം നൽകണമെന്നും നിക്ഷേപകരെ അധിക്ഷേപിച്ച ബാങ്ക് മുൻ ഭരണ സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ എം പി ജാക്സൻ രാജിവയ്ക്കണമെന്നും ഐടിയു ബാങ്ക് നിക്ഷേപ സംരക്ഷണസമിതി. 2019 മുതൽ ആർബിഐ നൽകിയ നിബന്ധനകൾ പാലിക്കാഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലൈ 30 ന് ബാങ്ക് ആർബിഐ നിയന്ത്രണത്തിലാക്കിയത്. മൂല്യമില്ലാത്ത വസ്തുക്കൾ ഈടാക്കി സ്വീകരിച്ച് വായ്പകൾ നൽകിയതും യോഗ്യരല്ലാത്തവരെ ജീവനക്കാരായി നിയമിച്ചതും നിയമ വിരുദ്ധമായി ബ്രാഞ്ചുകൾ ആരംഭിച്ചതുമെല്ലാം ബാങ്കിൻ്റെ പതനത്തിന് കാരണമായി. 123 കോടി രൂപ സഞ്ചിത നഷ്ടം കാണിക്കുന്ന ബാങ്കിൽ 482 കോടി രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. ഡിഐസിജിസി മുഖാന്തരം നിക്ഷേപകർക്ക് കൊടുത്ത തീർത്ത 462 കോടി രൂപ തിരികെ ലഭിക്കാനായി ബാങ്കിൻ്റെ ഗവൺമെൻ്റ് സെക്യൂരിറ്റികൾ മുതലായ ഇനത്തിൽ 382 കോടി രൂപ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്. പലിശ 7.5 ശതമാനത്തിൽ നിന്നും 2 ആക്കി കുറച്ച് കഴിഞ്ഞു . നിയമവിരുദ്ധമായി ആരംഭിച്ച ബ്രാഞ്ചുകൾക്ക് കൊടുക്കുന്ന 9 കോടി രൂപ വാടകയും ജീവനക്കാരുടെ ശമ്പള ഇനത്തിൽ പ്രതിവർഷം 4 കോടി രൂപയുമാണ് ബാങ്ക് ചിലവഴിക്കുന്നത് . തിരുവോണ നാളിൽ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ പട്ടിണി സമരം നടത്തുമെന്നും സമര സമിതി നേതാക്കളായ പ്രിൻസ് മാത്യു, ലിയോ പി ആൻ്റോ, ജോസ് സി കെ , അഡ്വ ആൻ്റണി തെക്കേക്കര, സനോജ് മോഹൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Please follow and like us: