സെൻ്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുരിശിൻ്റെ തിരുനാളിന് കൊടിയേറി

സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി

 

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് വികാരി ഫാ ലാസർ കുറ്റിക്കാടൻ കൊടിയേറ്റി. നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, ദിവ്യബലി, കുരിശിന്റെ കൃപകളുടെ വഴി എന്നിവയ്ക്ക് രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 20ന് രാവിലെ ആറിനും 7.30നും ഒമ്പതിനും 10.30നും ദിവ്യബലി ഉണ്ടായിരിക്കും. പുതിയതായി നിര്‍മിച്ച രൂപക്കൂടുകളുടെ വെഞ്ചരിപ്പ് രാവിലെ 6.30 ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവയ്ക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങിൽ കൈക്കാരന്‍ന്മാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: