ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ക്രിക്കറ്റ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു
ഇരിങ്ങാലക്കുട : കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്രൈസ്റ്റ് കോളേജിൽ ക്രിക്കറ്റ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു.നവംബർ 7-ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ക്രിക്കറ്റ് കോച്ച് സതീശ് പിള്ള എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ലെതർ ആൻഡ് വില്ലോ ക്ലബിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന അക്കാദമിയിൽ എട്ടു വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അക്കാദമിയിൽ പ്രവേശനം ലഭിക്കും. ക്ലബ് അംഗങ്ങളായ കെ കെ അജിത് , ഡോ ജോജോ കൂനൻ, സത്യനാരായണൻ, ജ്യോതിഷ്കുമാർ, കെ യു ഹരീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















