മീൻ പിടിക്കാൻ പോയ വള്ളിവട്ടം സ്വദേശിയായ യുവാവ് തോട്ടിൽ വീണ് മരിച്ചു
ഇരിങ്ങാലക്കുട : മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു . വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് ഉണ്ണികൃഷ്ണൻ മകൻ സുമൻ എന്ന് വിളിക്കുന്ന സുമേഷാണ് (38) മരിച്ചത്. രാവിലെ അമരിപ്പാടം കപ്പേളയ്ക്ക് അടുത്തുള്ള തോട്ടിൽ വച്ചായിരുന്നു അപകടം. അവിവാഹിതനാണ്. സുഭദ്ര അമ്മയും സുധീഷ് സഹോദരനുമാണ്















