വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു; മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ഒ ജെ ജനീഷ്
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ വടക്കുംകര വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് കെട്ടിടം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്കുകൾക്ക് കീഴിലായി മണ്ഡലത്തിലുള്ള 17 വില്ലേജ് ഓഫീസുകളിൽ ഏഴെണ്ണം ഇതിനകം സ്മാർട്ടായിക്കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള വില്ലേജ് ഓഫീസുകളും ഘട്ടങ്ങളായി സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ 2021-22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.
ബെന്നി ബെഹനാൻ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ,വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ഫ്രാൻസിസ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം മഞ്ജു അനിൽ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.















