പ്രസിഡണ്ട്, വൈസ്-പ്രസിഡണ്ട് സ്ഥാനങ്ങളെ സംബന്ധിച്ച് എൽഡിഎഫ് കാട്ടൂർ നേതൃത്വം 2020 ൽ എടുത്ത തീരുമാനത്തിൻ്റെ മിനിറ്റ്സ് പുറത്ത്; ആദ്യത്തെ നാല് വർഷം പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിനെന്നും തുടർന്ന് സ്ഥാനം സിപിഐ വഹിക്കുമെന്നും ധാരണയെന്ന് മിനിറ്റ്സ് ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ സിപിഎമ്മും സിപിഐ യും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ , പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് തിരഞ്ഞെടുപ്പിനെ തുടർന്ന് എൽഡിഎഫ് കാട്ടൂർ നേതൃത്വം എടുത്തContinue Reading

18 -മത് മൂർക്കനാട് സേവ്യർ അനുസ്മരണയോഗം; പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ഇരിങ്ങാലക്കുട : ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തും പത്രപ്രവർത്തനത്തിനോടും സമൂഹത്തിനോടും അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി ആയിരുന്നു മൂർക്കനാട് സേവ്യറെന്ന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ശക്തി സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 18-മത് മൂർക്കനാട് സേവ്യർContinue Reading

വിസ തട്ടിപ്പ് ; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; കവർന്നത് 22 ലക്ഷത്തോളം രൂപയെന്ന് പോലീസ് ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34 വയസ്സ്), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെContinue Reading

കാട്ടൂരിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ ഹാൻസ് വില്പന; ഇരുനൂറോളം പാക്കറ്റ് ഹാൻസുമായി എടത്തിരുത്തി സ്വദേശി പിടിയിൽ ഇരിങ്ങാലക്കുട :കാട്ടൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് റോഡ് സൈഡിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം ആയ ഹാൻസ് വൻ തോതിൽ സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്ന എടത്തിരുത്തി കണ്ണമ്പറമ്പിൽ വീട്ടിൽ സതീന്ദ്രൻ (64 വയസ്സ്)നെ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കാട്ടൂർ സബ് ഇൻസ്‌പെക്ടർContinue Reading

പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത ; പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് കരാർ പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നും കാട്ടൂരിൽ മുന്നണിയിൽ നിന്നും വിട്ട് നില്ക്കുമെന്നും സിപിഐ; സിപിഐ വാദം തെറ്റെന്നും ധാരണ മണ്ഡലതലത്തിലാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും സിപിഎം. ഇരിങ്ങാലക്കുട : പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കാട്ടൂർ പഞ്ചായത്ത് ഭരണസമിതിയിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ഘട്ടത്തിൽ പ്രസിഡണ്ട് സ്ഥാനം ആദ്യ നാല് വർഷംContinue Reading

ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട് സച്ചിദാനന്ദസ്വാമികൾ മുന്നോട്ട് വച്ച ആശയങ്ങൾ ആധുനിക കേരളം എറ്റെടുക്കണമെന്ന് കെപിഎംഎസ് ഇരിങ്ങാലക്കുട : ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളന വേദിയിൽ സച്ചിദാനന്ദ സ്വാമികൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ആധുനിക കേരളം ഏറ്റെടുക്കണമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. കെപിഎംഎസ് ജില്ലാ നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വവും സാഹോദര്യവും പുലർത്തുന്നതിന് ഗുരു തന്നെContinue Reading

കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട: കുടിവെള്ള പദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. പൈപ്പിടുന്നതിന് പൊളിച്ച റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടിശല്യം സമീപവാസികൾക്ക് വീടുകളിൽ താമസിക്കുന്നതിനും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും തടസ്സമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുംContinue Reading

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകൾ, താലിവരവ്, കാഴ്ച ശീവേലി, കലാപരിപാടികൾ, എഴുന്നള്ളിപ്പ്, വർണ്ണ മഴ, നാടകം, കുതിരകളി, ഡബിൾ തായമ്പക, തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, പിന്നിൽ തിരുവാതിര , ഗാനമേള എന്നിവയാണ് പ്രധാനContinue Reading

സ്ത്രീധന പീഡന കേസ്സിൽ കരാഞ്ചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31 വയസ്സ്) കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെContinue Reading

ഒമാനിലെ വാദി കബീർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കരുവന്നൂർ സ്വദേശി മരിച്ചു തൃശ്ശൂർ : ഒമാനിൽ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശി മരിച്ചു. കരുവന്നൂർ കൂടാരത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ മകൻ പ്രദീപ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. കളിസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒമാനിൽ മലബാർ ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ്.തങ്കയാണ്Continue Reading