അക്കാദമി നോമിനേഷൻ നേടിയ ഇറാനിയൻ ചിത്രം ” വേൾഡ് വാർ ത്രീ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…

അക്കാദമി നോമിനേഷൻ നേടിയ ഇറാനിയൻ ചിത്രം ” വേൾഡ് വാർ ത്രീ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…

 

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ 2022 ലെ ഇറാനിയൻ ചിത്രമായ ” വേൾഡ് വാർ ത്രീ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭൂകമ്പത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ദിവസ വേതനക്കാരനായ ഷക്കീമ്പ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വംശഹത്യമായുമായി ബന്ധപ്പെട്ട ചിത്രത്തിലെ മുഖ്യവേഷം ഷക്കീബിനെ തേടിയെത്തുന്നു .. വെനീസ് അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 107 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ .

Please follow and like us: