- ചാത്തൻമാസ്റ്റർ സ്മൃതിസഭ ഇന്ന് ഇരിങ്ങാലക്കുടയിൽ ;ഛായചിത്ര യാത്രയ്ക്കും ദീപശിഖയാത്രയ്ക്കും ഇരിങ്ങാലക്കുട അയ്യൻകാളി സ്ക്വയറിൽ സമാപനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ നവംബർ 19 ന് നടത്തുന്ന പി കെ ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ മുന്നോടിയായി സംഘടിപ്പിച്ച ഛായചിത്ര യാത്രയ്ക്കും ദീപശിഖ യാത്രയ്ക്കും ഇരിങ്ങാലക്കുട അയ്യൻകാളി സ്ക്വയറിൽ സമാപനം. തിരുവനന്തപുരത്ത് നിന്നും മുൻ എംഎൽഎ കെ അജിത്ത് നയിച്ച ഛായ ചിത്രയാത്രയും പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും മുൻ എംഎൽഎ സി സി മുകുന്ദൻ നയിച്ച ദീപശിഖ യാത്രകൾ ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ വച്ച് പത്മശ്രീ കുഞ്ഞോൽ മാസ്റ്റർ, മുൻ എംഎൽഎ എസ് രാജേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നടന്ന പൊതുസമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ, അഡ്വക്കേറ്റ് പി സുധീർ, സെക്രട്ടറി പന്തളം പ്രതാപൻ, കെ എം ഹരിദാസ്, എ ആർ ശ്രീകുമാർ, ബി ബബുൽദേവ്, അഡ്വക്കറ്റ് സ്വപ്നജിത്ത്, വി സി ബിനീഷ് മാസ്റ്റർ, കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ ലോചനൻ അമ്പാട്ട്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവൻ എന്നിവർ നേതൃത്വം നൽകി















