താഴെക്കാട് സ്വദേശിനിയെ വീടുകയറി അക്രമിച്ച കേസിൽ ആളൂർ സ്വദേശി അറസ്‌റ്റിൽ
ഇരിങ്ങാലക്കുട : താഴെക്കാട് സ്വദേശിനി നെടുപറമ്പൻ വീട്ടിൽ ഫിഫി ടോണിയുടെ (37) കള്ളിശ്ശേരി അമ്പലത്തിന് സമീപമുള്ള വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കാൻ ശ്രമിക്കുകയും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ അൻസൽ (28) ആണ് അറസ്റ്റിലായത്. 2026 നവംബർ 17-ന് രാത്രി 7.30-ഓടെയാണ് സംഭവം. പരാതിക്കാരിയുടെ വീടിന്റെ ഗേറ്റിലെ ലൈറ്റുകൾ കൈക്കോട്ട് കൊണ്ട് അടിച്ചുതകർത്ത പ്രതി അസഭ്യം പറയുകയും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കാർപോർച്ചിൽ കിടന്നിരുന്ന കാറിന്റെ ബോണറ്റ് കൈക്കോട്ട് കൊണ്ട് അടിച്ച് കേടുവരുത്തി 32,000 രൂപയുടെ നഷ്ടം വരുത്തി. വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി പരാതിക്കാരിയുടെ തലയ്ക്കുനേരെ കൈക്കോട്ട് വീശി ആക്രമിക്കാനും ശ്രമിച്ചു. കുറച്ച് മാസം മുമ്പ് പരാതിക്കാരിയുടെ പറമ്പിലേക്ക് പ്രതിയുടെ വീട്ടിൽ നിന്നും വെള്ളം ഒഴുക്കിവിട്ടതിനെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ഇയാൾ ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു
ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ഹാഷിഷ്, എസ് ഐ ശ്രീനിവാസൻ, എസ് ഐ സുരേന്ദ്രൻ, ജി എ എസ് ഐ ബൈജു, ജി എസ് സി പി ഒ സമീഷ്, സി പി ഒ അനൂപ്, ഡ്രൈവർ സി പി ഒ ഷറാഫത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.















