കുഴിക്കാട്ടുക്കോണം സ്വദേശിയായ ബിടെക് വിദ്യാർഥിയെ കരുവന്നൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരിങ്ങാലക്കുട : ബിടെക് വിദ്യാർഥിയെ കരുവന്നൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടുക്കോണം വാളൻചിറ തേപറമ്പിൽ മനോജിൻ്റെ മകൻ നിധിൻ ( 20 ) ആണ് മരിച്ചത്. ഉച്ചയോടെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മാള ഹോളി ഗ്രേസ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. രജിത അമ്മയും മിഥുൻ സഹോദരനുമാണ്. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു















