മെക്സിക്കൻ ചിത്രം ” ഫ്ലൈസ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
ഇരിങ്ങാലക്കുട : 2026 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജൂറി പുരസ്കാരം നേടിയ മെക്സിക്കൻ ചിത്രം ” ഫ്ലൈസ് ” ( മോസ്കസ്) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മെക്സിക്കോയിലെ അപ്പാർട്ട്മെൻ്റിൽ എകാന്ത ജീവിതം നയിക്കുന്ന മധ്യവയസ്കയായ ഓൾഗയുടെ ജീവിതത്തിലേക്ക് ഒൻപത് വയസ്സുളള ക്രിസ്റ്റിൻ കടന്നുവരുന്നതും ഇവർ തമ്മിൽ ഉടലെടുക്കുന്ന വൈകാരിക ബന്ധങ്ങളുമാണ് 99 മിനിറ്റുള്ള ചിത്രം ആവിഷ്കരിക്കുന്നത്. സ്പാനിഷ് ഭാഷയിലുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ















