മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ…
ഇരിങ്ങാലക്കുട :മൂർക്കനാട് ശിവക്ഷേത്രോൽവത്തിൻ്റെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ . വെള്ളാങ്ങല്ലൂർ അമ്മാട്ടുകുളം കുന്നത്താൻ വീട്ടിൽ മെജോ (32),കരുവന്നൂർ ചെറിയപാലം പൂക്കോട്ടിൽ വീട്ടിൽ അതുൽകൃഷ്ണ എന്ന അപ്പു (23), അമ്മാടം പാർപ്പക്കടവ് പുത്തൻപുരയ്ക്കൽ അക്ഷയ് (21) , കാറളം വെള്ളാനി പാടേക്കാരൻ ഫാസിൽ (23) , കിഴുത്താണി മനപ്പടി ചീരോത്ത് വീട്ടിൽ ജിഷ്ണു (26) എന്ന വാവ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് എഴ് മണിയോടെ കാറളം ആലുംപറമ്പിൽ വച്ചായിരുന്നു സംഭവം. രണ്ട് മാസം മുമ്പ് മൂർക്കനാട് വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻ്റുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശി അക്ഷയ് (21 ആണ് കൊല്ലപ്പെട്ടത്. .തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഡോക്ടർ നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.















