18 -മത് ഗുരുസ്മരണ ദശരൂപക മഹോൽസവം ജൂലൈ 1 മുതൽ

18 -മത് ഗുരുസ്മരണദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ 18 -മത് ഗുരുസ്മരണ ദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ നടക്കും. 1 ന് വൈകീട്ട് 5 ന് ഗുരു അമ്മന്നൂർ അനുസ്‌മരണ സമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്യും. ഗുരു അമ്മന്നൂരും ശിഷ്യരും സംവിധാനം ചെയ്ത കൂടിയാട്ടങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നതെന്ന് ഗുരുകുലം സെക്രട്ടറി സരിത കൃഷ്ണകുമാർ , വൈസ് പ്രസിഡൻ്റ് സൂരജ് നമ്പ്യാർ, ട്രഷറർ നാരായണൻ നമ്പ്യാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 11 ന് രാവിലെ 9.30 ന് നടക്കുന്ന അമ്മന്നൂർ സ്മൃതി പൂജ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അമ്പതിലധികം കലാകാരൻമാരും പതിനഞ്ചോളം പ്രഭാഷകരും പന്ത്രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്

Please follow and like us: