യുഡിഎഫ് സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ധർണ്ണ

യുഡിഎഫ് സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ധർണ്ണ

ഇരിങ്ങാലക്കുട : യുഡിഎഫ് സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ . അയ്യങ്കാളി സ്‌ക്വയറിൽ നടന്ന ധർണ്ണ ഇസോഷ്യലിസ്റ്റ് ജനതാദൾ ജില്ല പ്രസിഡൻ്റ് അഡ്വ. സി ടി ജോഫി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷനായി. സിപിഎം എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി കെ ഷാജൻ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ല കമ്മിറ്റി അംഗം ബാലൻ കണിമംഗലത്ത്, കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റി അംഗം ടി കെ വർഗീസ്, ആർജെഡി ജില്ല കമ്മിറ്റി അംഗം അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു എൽ ഡി എഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് സ്വാഗതവും ഡോ. കെ പി ജോർജ് നന്ദിയും പറഞ്ഞു.

Please follow and like us: