പടിയൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം

പടിയൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം

 

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെയും മൂന്നാം വാർഡിലെയും പണിപൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യും മുൻ മന്ത്രി ഡോ ആർ ബിന്ദുവും സംയുക്തമായി നിർവഹിച്ചു . മുൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച 3828,000 രൂപയും 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി കണ്ണൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ഷീജ ജോയി , വാർഡ് മെമ്പർമാരായ ഹജീഷ് കെ വി ,സുദേവൻ ടി എസ് ,ബ്ലോക്ക് മെമ്പർമാരായ സുമാരാമൻ, വി ആർ രമേഷ് ,ജനപ്രതിനിധികൾ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു

Please follow and like us: