ഇരിങ്ങാലക്കുട ടൗൺ ബാങ്ക് വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തി വരുന്നുണ്ടെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തിവരുന്നുണ്ടെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . മാർത്തോമ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് ബിഷപ്പ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ വിഷയം മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, കായിക വകുപ്പ് മന്ത്രി , എം പി, എംഎൽഎ മാരാർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. ഇക്കാര്യത്തിൽ ആർബിഐ യാണ് നടപടി സ്വീകരിക്കേണ്ടതെന്നും സംസ്ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്നും എന്നാൽ ചെയ്യാവുന്ന കാര്യങ്ങളിൽ ഇടപെടാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചതായി ബിഷപ്പ് പറഞ്ഞു. നിവേദനങ്ങൾ കൊടുത്ത് കൊണ്ടിരിക്കുന്നുണ്ടെന്നും നിക്ഷേപക കൂട്ടായ്മയുടെ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും കൂടെയുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് അറിയിച്ചു

Please follow and like us: