ലഹരി വിരുദ്ധ ദിനാചരണം; പട്ടണത്തിൽ തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി
ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ പട്ടണത്തിൽ ലഹരി വിരുദ്ധ റാലി. പട്ടണത്തിലെ സ്കൂളുകളിലെയും കോളേജുകളിലെയും എസ്പിസി , എൻഎസ്എസ്, എൻസിസി , സ്കൗട്ട്സ് വിദ്യാർഥികൾ അണി നിരന്ന റാലി ബസ് സ്റ്റാൻ്റ് പരിസരത്ത് അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു. അഡീഷണൽ എസ്പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. എസ് ഐ അനു ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് ആശംസകൾ നേർന്നു. ഡിവൈഎസ്പി എം സന്തോഷ് കുമാർ സ്വാഗതവും ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളി നന്ദിയും പറഞ്ഞു.















