ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം

 

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ( മുസ്‌കാൻ ആൻ്റ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ ) ദേശീയ അംഗീകാരം. ഇരിങ്ങാലക്കുട ഉൾപ്പെടെ ജില്ലയിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന്റെയും ലേബർറൂമിന്റെയും ഉയർന്ന നിലവാരത്തിനുള്ള ലക്ഷ്യ, നവജാത ശിശുക്കളുടെയും കുട്ടികളുടെയും പരിചരണ വിഭാഗങ്ങളുടെ മികവിനുള്ള മുസ്കാൻ എന്നീ സർട്ടിഫിക്കേഷനുകളും നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരവുമാണ് ലഭിച്ചത് .ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മുസ്‌കാൻ ആൻഡ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ 97.73 ശതമാനം സ്‌കോറോട് കൂടിയാണ് ലഭിച്ചിരിക്കുന്നത്. 21 ലക്ഷം രൂപയാണ് പുരസ്‌കാര തുകയായി ജനറൽ ആശുപത്രിക്ക് ലഭിക്കുക സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.എൻ.ക്യു.എ.എസ്, മുസ്കാൻ, ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുളളത്.

Please follow and like us: