അടിയന്തരാവസ്ഥയുടെ 51-ാം വാർഷിക ദിനാചരണത്തിൽ ജയിൽ വാസം അനുഭവിച്ചവർക്ക് ആദരം
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 51-ാം വാർഷികദിനാചരണത്തിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസം അനുഭവിച്ച പോൾ കോക്കാട്ട്, കെ.പി. ദിവകരൻ, പി.ഡി.പോൾ എന്നിവരെ സിപിഎം എരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ആദരിച്ചു. തുടർന്ന് അടിയന്തിരാവസ്ഥയും വർത്തമാനകാലവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ
അഡ്വ.എൻ.വി.വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. ജോർജ് മോഡറേറ്ററായിരുന്നു. ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു സംസാരിച്ചു. പോൾ കോക്കാട്ട്, കെ.പി.ദിവാകരൻ എന്നിവർ അടിയന്തിരാവസ്ഥ അനുഭവങ്ങൾ പങ്കുവച്ചു.
ഡോ.കെ.രാജേന്ദ്രൻ സ്വാഗതവും എ.എൻ. രാജൻ നന്ദിയും പറഞ്ഞു.















